മോദിയെ വെല്ലൂവിളിച്ച് രാഹുലിന്റെ പുതിയനീക്കം… ഇനി കളി മാറും!
അപകീർത്തി കേസിൽ നിർണായക നീക്കംവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തിയിരിക്കുകയാണ്. അങ്ങനെ മോദി സർക്കാരിന്റെ വെല്ലുവിളികൾക്ക് മുന്നിൽ തലകുനിക്കില്ലെന്ന് ആവർത്തിച്ചു പറയുകയാണ് രാഹുൽ.. അപകീർത്തി കേസിൽ ഇപ്പോൾ
സുപ്രീം കോടതിയിൽ എതിർ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുകയാണ് രാഹുൽ. പരാതിക്കാരനെതിരെ നിരവധി കാര്യങ്ങളാണ് രാഹുൽ ഗാന്ധി എതിർ സത്യവാങ്മൂലത്തിൽ ചൂണ്ടികാട്ടിയിട്ടുള്ളത്. പരാതിക്കാരൻ നിയമത്തെ ദുരുപയോഗം ചെയ്യുന്നു, തന്നെ മാപ്പ് പറയാനായി നിർബന്ധിക്കുന്നു എന്നതടക്കമുള്ള കാര്യങ്ങൾ രാഹുൽ, സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. മാത്രമല്ല കീഴ്കോടതി വിധികൾക്കെതിരെയും എതിർ സത്യവാങ്മൂലത്തിൽ രാഹുൽ വിമർശനം ഉന്നയിച്ചിട്ടുണ്ട്. കീഴ്കോടതി നടപടികൾ മുൻക്കാല സുപ്രിം കോടതി വിധികൾക്ക് വിരുദ്ധമെന്നാണ് രാഹുൽ ചൂണ്ടികാട്ടിയിരിക്കുന്നത്. കേസ് പരിഗണിക്കാൻ രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് രാഹുൽ ഇപ്പോൾ എതിർ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്.എന്നാൽ അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ തീരുമാനം നീളുകയാണ്. കേസ് ജൂലൈ 21 ന് പരിഗണിച്ച സുപ്രീംകോടതി, രാഹുൽ ഗാന്ധിയുടെ അയോഗ്യതയില്‍ സ്റ്റേ അനുവദിച്ചിട്ടില്ല. എന്നാൽ പരാതിക്കാരനായ പൂർണേഷ് മോദിക്കും ഗുജറാത്ത് സർക്കാരിനും നോട്ടീസയച്ചിരുന്നു. പത്തു ദിവസത്തിനകം മറുപടി നൽകണം എന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. ഓഗസ്റ്റ് 4 ന് കേസ് വീണ്ടും പരിഗണിക്കുമെന്ന് വ്യക്തമാക്കിയാണ് കോടതി പരാതിക്കാരനോടും ഗുജറാത്ത് സർക്കാരിനോടും മറുപടി ആവശ്യപ്പെട്ടത്.
2019 ൽ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കർണാടകയിലെ കോലാറിൽ വച്ച് ‘എല്ലാ കള്ളന്മാർക്കും മോദി എന്ന പേര് പൊതുവെയുള്ളത് എന്തുകൊണ്ടാണെന്ന്’ രാഹുൽ ഗാന്ധി നടത്തിയ പരാമർശമാണ് കേസിനാധാരം. പിന്നീട്… ഏപ്രിൽ ലാണ് രാഹുൽ ഗാന്ധി കർണാടകയിലെ തെരെഞ്ഞെടുപ്പു പ്രചരണത്തിനിടെ നടത്തിയ പരാമർശത്തിനെതിരെ ഗുജറാത്തിലെ ബിജെപി എംഎല്‍എ ആയ പൂർണേഷ് മോദി സൂറത്തിലെ മജിസ്ട്രേറ്റ് കോടതിയിൽ കേസ് കൊടുക്കുന്നത് .പിന്നീട് 2021 ഒക്ടോബറിൽ … രാഹുൽ ഗാന്ധി കോടതിയിൽ നേരിട്ട് ഹാജരായി മൊഴി നൽകി.. പിന്നീട് 2022 മാർച്ച് ൽ… പ്രസംഗത്തിൻറ വീഡിയോയും സിഡിയും പരിശോധിക്കുമ്പോൾ രാഹുൽ കോടതിയിൽ ഹാജരാകണം എന്ന് ഉത്തരവ് ഇടണം എന്ന് ആവശ്യപ്പെട്ട് പരാതിക്കാരനായ പൂർണ്ണേഷ് മോദി കോടതിയിൽ പ്രത്യേക അപേക്ഷ നൽകി. കോടതി ആ ആവശ്യം നിരസിച്ചു കൊണ്ട് ഉത്തരവ് ഇട്ടു. തുടർന്ന് പരാതിക്കാരൻ തന്നെ ഹൈക്കോടതിയെ സമീപിച്ച് കേസിന് സ്റ്റേ വാങ്ങുന്നു. ഏതാണ്ട് ഒരു വർഷത്തോളം അങ്ങനെ കടന്നു പോയി. ഇതിനിടയിൽ നിലവിലെ ജഡ്ജി മാറി പുതിയ ജഡ്ജി ചാർജ് എടുത്തു.
2023 ഫെബ്രുവരി 7 ന് രാഹുൽ ഗാന്ധി ലോക സഭയിൽ മോദി – അദാനിബന്ധം ചോദ്യം ചെയ്തു കൊണ്ട് പ്രസംഗിക്കുന്നു. പിന്നെ എല്ലാം പെട്ടെന്ന് ആയിരുന്നു.. 2023 ഫെബ്രുവരി 16 ന് പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വെക്കേറ്റ് ചെയ്യിക്കുന്നു. 2023 മാർച്ച് 23 ന് മാനനഷ്ടക്കേസിൻറെ പരമാവധി ശിക്ഷ ആയ രണ്ടു വർഷം തടവ് വിധിക്കുന്നു.. ശേഷം 2023 മാർച്ച് 24 രാഹുലിനെ അയോഗ്യനാക്കി ലോക സഭാ സെക്രട്ടേറിയറ്റ് നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കുന്നു.. എന്തുകൊണ്ടാണ് രാഹുലിന് പരമാവധി ശിക്ഷയായ രണ്ട് വർഷം തടവ് തന്നെ വിധിച്ചത്?? രണ്ട് വർഷത്തിൽ കുറഞ്ഞ ശിക്ഷയുടെ പേരിൽ ലോക്സഭയിൽ നിന്നും ഒരാളെ അയോഗ്യനാക്കുവാൻ കഴിയില്ല എന്നതുതന്നെയാണ് അതിന്റെ കാരണം.. സ്റ്റേ ആവശ്യം അംഗീകരിക്കപ്പെട്ടാല്‍ അയോഗ്യത നീങ്ങി രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിക്കപ്പെടും. രാഹുലിനെ തകർക്കാൻ മോദി അമിത്ഷാ കൂട്ടൂകെട്ടിൽ ഇറങ്ങിയ തിരക്കഥയാണ് പിന്നീട് നാം കണ്ടത്..