തെരുവ്നായകളെ ഷെൽട്ടറിൽ ആക്കാൻ പറഞ്ഞ സുപ്രീം കോടതിക്ക് എതിരെ രാഹുൽ ഗാന്ധി; ഇയാൾക്ക് ശരിക്കും എന്തെങ്കിലും കുഴപ്പം ഉണ്ടോ??

കഴിഞ്ഞ ദിവസമാണ് പൊതുജനത്തിന് ആശ്വാസകരമായ ഒരു ഉത്തരവ് സുപ്രീം കോടതിയിൽ നിന്നും ഉണ്ടായത്. രാജ്യ തലസ്ഥാനമായ ദില്ലിയിലെയും എൻസിആര് മേഖലയിലെയും എല്ലാ തെരുവ് നായ്ക്കളെയും ജനവാസ കേന്ദ്രങ്ങളിൽ നിന്ന് മാറ്റി പാർപ്പിക്കണമെന്നും, ഈ നടപടി തടയുന്ന ഏതൊരു സംഘടനയും കർശനമായ യ നടപടി നേരിടേണ്ടിവരുമെന്നും സുപ്രീം കോടതി പറഞ്ഞു. നായ്ക്കളുടെ കടിയേറ്റ് മരിക്കുന്ന കേസുകളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ ഈ സുപ്രധാന ഉത്തരവ്.
തെരുവ് നായ്ക്കളുടെ ആക്രമണത്തെത്തുടർന്ന് റാബിസ് മരണങ്ങൾ വർദ്ധിച്ചുവരുന്നതിനെക്കുറിച്ചുള്ള വാർത്താ റിപ്പോർട്ട് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ജസ്റ്റിസ് ജെ ബി പർദിവാല, ജസ്റ്റിസ് ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് കേസ് പരിഗണിച്ചത്. കേന്ദ്രത്തിൽ നിന്നുള്ള വാദങ്ങൾ മാത്രമേ കേൾക്കൂ എന്നും നായ പ്രേമികളുടെയോ മറ്റേതെങ്കിലും കക്ഷിയുടെയോ ഹർജികൾ ഈ വിഷയത്തിൽ പരിഗണിക്കില്ലെന്നും കോടതി എടുത്ത് പറഞ്ഞു.
പൊതുതാൽപ്പര്യത്തിന് വേണ്ടിയാണ് ഇത് ചെയ്യുന്നത്. അതിനാൽ, ഒരു തരത്തിലുള്ള വികാരങ്ങളും ഇതിൽ ഉൾപ്പെടരുത്. എത്രയും വേഗം നടപടിയെടുക്കണമെന്നും ജസ്റ്റിസ് പർദിവാല പറഞ്ഞു. എല്ലാ പ്രദേശങ്ങളിൽ നിന്നും നായ്ക്കളെ പിടികൂടി ഷെൽട്ടറുകളിലേക്ക് മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.
എന്നാലിപ്പോൾ ഇതിനെതിരെ മൃഗസ്നേഹിയും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി തന്നെ രംഗത്ത് വന്നിട്ടുണ്ട്. സുപ്രീം കോടതിയുടെ ഉത്തരവിനെതിരെ രൂക്ഷ വിമർശനമാണ് കോൺഗ്രസ് നേതാവ് ഉന്നയിക്കുന്നത്. ഈ നടപടി “ശാസ്ത്രീയ പിന്തുണയുള്ള നയത്തിൽ നിന്നും പിന്നോട്ടുള്ള പോക്കാണ്” എന്നും നായ്ക്കളെ നീക്കം ചെയ്യുന്നത് “ക്രൂരവും ഹ്രസ്വദൃഷ്ടിയുള്ളതുമാണ്” എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
“ഈ ശബ്ദമില്ലാത്ത ആത്മാക്കളെ ഇല്ലാതാക്കുന്നത് ക്രൂരതയാണ്. ഷെൽട്ടറുകൾ, വന്ധ്യംകരണം, വാക്സിനേഷൻ, കമ്മ്യൂണിറ്റി പരിചരണം എന്നിവയിലൂടെ തെരുവുകളെ സുരക്ഷിതമായി നിലനിർത്താൻ കഴിയും. ഇങ്ങനെയുള്ള നീക്കം ചെയ്യൽ ക്രൂരവും ഹ്രസ്വദൃഷ്ടിയുള്ളതുമാണ്, അവ നമ്മുടെ അനുകമ്പയെ ഇല്ലാതാക്കുന്നു. പൊതു സുരക്ഷയും മൃഗക്ഷേമവും ഒരുമിച്ച് കൊണ്ടുപോകുന്നുവെന്ന് ഉറപ്പാക്കാൻ നമുക്ക് കഴിയണം.”എന്നാണ് ഇദ്ദേഹം എക്സിൽ കുറിച്ചത്.
ഇദ്ദേഹത്തിന് സീരിയസ്സായി എന്തെങ്കിലും കുഴപ്പമുണ്ടോ എന്നാണ് സംശയം. തെരുവ് നായകളെ കൊന്നു തള്ളാനല്ല സുപ്രീം കോടതി പറഞ്ഞത്. എട്ട് ആഴ്ചയ്ക്കുള്ളിൽ തെരുവ് നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ച് സ്ഥിരമായി ഷെൽട്ടറുകളിലേക്ക് മാറ്റണമെന്നാണ് പറഞ്ഞത്.
അല്ലാതെ രാഹുൽ ഗാന്ധി പറയുന്നത് പോലെ ശബ്ദമില്ലാത്ത ആത്മാക്കളെ ഇല്ലാതാക്കണം എന്നല്ല പറഞ്ഞത്. എക്സിലൂടെ ഇതെല്ലം എഴുതി വിടാൻ എളുപ്പമാണ്. ഈ പറഞ്ഞ സ്ഥലത്ത് താങ്കൾ ഒന്ന് കാറിൽ നിന്നിറങ്ങി, നടന്ന പോയാൽ വിവരങ്ങൾ കൃത്യമായി അറിയാം. ഭാരത് ജോടോ യാത്രക്ക് ഓടിയതിലും വേഗം ഓടേണ്ടി വരും, പട്ടികടിയിൽ നിന്നും രക്ഷപ്പെടാൻ. നിങ്ങളുടെ കുടുംബത്തിലെ തന്നെ മനേകാ ഗാന്ധി തുടങ്ങിവെച്ച്, വഷളാക്കിയ ഒരു വിഷയമാണ് തെരുവ് നായ ശല്യം.
ജോടോ യാത്രകൾക്ക് മാത്രം, അല്ലെങ്കിൽ അനുയായികളുടെ ഒപ്പം മാത്രം പുറത്തിറങ്ങി നടക്കുന്ന നിങ്ങൾക്ക് തെരുവ്പറ്റിയുടെ ശല്യം മനസ്സിലാകില്ല. അത് രാവിലെ പത്രം ഇടാനും പാല് കൊടുക്കാനും, മറ്റുള്ള ജോലിക്ക് പോകാനും ഇറങ്ങുന്ന സാധാരണക്കാരെ ബാധിക്കുന്ന പ്രശ്നമാണ്.
തെരുവ് നായ്ക്കളുടെ പ്രശ്നത്തിന് ഒന്നുകിൽ ശാശ്വതമായ പരിഹാരം രാഹുൽ ഗാന്ധി പറഞ്ഞ് കൊടുക്കുക. അല്ലെങ്കിൽ മിണ്ടാതിരിക്കുക. പൊതുജനങ്ങൾക്കും സാധാരണക്കാർക്കും ഉപദ്രവം ഉണ്ടാക്കുന്ന കാര്യമാണ് ഇപ്പോൾ ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടി താങ്കൾ നടത്തുന്നത്.