ഭരണം നിലനിര്‍ത്താൻ കോണ്‍ഗ്രസ്, പിടിച്ചെടുക്കാൻ ബിജെപി; രാജസ്ഥാനില്‍ പോളിംഗ് തുടങ്ങി
രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള പോളിംഗ് ആരംഭിച്ചു. 5.26 കോടി വോട്ടര്‍മാരാണ് വിധിയെഴുതുന്നത്. ഭരണകക്ഷിയായ കോണ്‍ഗ്രസും മുഖ്യപ്രതിപക്ഷമായ ബിജെപിയും ഏറ്റുമുട്ടുന്ന സംസ്ഥാനത്ത് വാശിയേറിയ പ്രചാരണമാണ് നടന്നത്.
199 മണ്ഡലങ്ങളിലായി 200 സീറ്റുകളാണ് ആകെയുള്ളത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എംഎല്എമായുമായ ഗുര്‍മീത് സിംഗ് കൂനാറിന്റെ മരണത്തെത്തുടര്‍ന്ന് ശ്രീഗംഗാനഗര്‍ കരണ്‍പൂര്‍ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്. 1862 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. സംസ്ഥാനത്ത് ആകെ 51,507 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ് നടക്കുക.