‘രാമക്ഷേത്രം ബോംബ് വച്ച് തകര്ക്കും, യോഗി ആദിത്യനാഥിനെ വധിക്കും’; ഭീഷണി മുഴക്കിയ രണ്ടുപേര് അറസ്റ്റില്
Posted On January 4, 2024
0
377 Views

അയോദ്ധ്യയിലെ രാമക്ഷേത്രം ബോംബ് വച്ച് തകര്ക്കുമെന്ന് ഭീഷണിപ്പെടുത്തിയ രണ്ടുപേര് അറസ്റ്റില്.
ലഖ്നൗവിലെ ഗോമതി നഗറിലെ വിഭൂതി ഖണ്ഡില് നിന്നാണ് ഉത്തര്പ്രദേശിലെ സ്പെഷ്യല് ടാസ്ക് ഫോഴ്സിന്റെ സംഘം തഹര് സിംഗ്, ഓംപ്രകാശ് മിശ്ര എന്നിവരെ അറസ്റ്റ് ചെയ്തത്. ഇവര് സോഷ്യല് മീഡിയയിലൂടെ ഭീഷണി മുഴക്കുകയായിരുന്നു. ഉത്തര് പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വധിക്കുമെന്നും ഇവര് ഭീഷണിപ്പെടുത്തിയിരുന്നു.
സംഭവത്തില് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരു പാരാമെഡിക്കല് ഇൻസ്റ്റിറ്റിയൂട്ടില് ജോലി ചെയ്യുന്ന ഇരുവരും ഗോണ്ട സ്വദേശികളാണ്.