ധർമ്മസ്ഥലയിലെ ബലാൽസംഗ കൊലപാതകങ്ങൾ സത്യമെന്ന് തെളിയുന്നു; മൃതദേഹം കുഴിച്ചിടുന്നത് കണ്ടെന്ന് ഒരു സ്ത്രീ മൊഴി നൽകി

ധർമ്മസ്ഥാലയിൽ ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളി പറഞ്ഞ കാര്യങ്ങൾ ശരിയായിരുന്നു എന്ന് വ്യക്തമാകുകയാണ്. ഈ ശുചീകരണത്തൊഴിലാളി മൃതദേഹം കുഴിച്ചിടുന്നത് കണ്ടെന്ന വെളിപ്പെടുത്തലുമായി ഒരു സ്ത്രീ പ്രത്യേക അന്വേഷണസംഘത്തിനു മൊഴി നല്‍കിയിട്ടുണ്ട്. അന്വേഷണ സംഘം വെള്ളിയാഴ്ച പരിശോധന നടത്തിയ ബോളിയാര്‍ വനമേഖലക്കടുത്ത് ഈ തൊഴിലാളി മൃതദേഹം കുഴിച്ചിടുന്നത് കണ്ടെന്നാണ് ഇവര്‍ പറഞ്ഞത്.
ഇത് ഓർമ്മിക്കാൻ കാരണം, മൃതദേഹം കുഴിച്ചിട്ടശേഷം ശുചീകരണത്തൊഴിലാളി ഇവരുടെ വീട്ടിലെത്തി വെള്ളം ചോദിച്ചിരുന്നു. വെള്ളം കുടിച്ച ശേഷം അയാളുടെ കയ്യിൽ ഉണ്ടായിരുന്ന കുഴിയെടുക്കാനായി ഉപയോഗിച്ച തൂമ്പ കഴുകിയെന്നും ആണ് ഈ സ്ത്രീ മൊഴി നൽകിയിരിക്കുന്നത്.
ഇന്നലെ പരിശോധന നടത്തിയത് ധര്‍മസ്ഥല ക്ഷേത്രകവാടത്തിന് സമീപത്തായിരുന്നു. അവിടുത്തെ മണ്ണുനീക്കി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ല. ഞായറാഴ്ച പരിശോധന ഉണ്ടാകില്ല. തിങ്കളാഴ്ച തുടരും.
ക്ഷേത്ര കവാടത്തിൽ മൃതദേഹങ്ങൾ കുഴിച്ചിടാൻ യാതൊരു സാധ്യതയും ഇല്ലാഞ്ഞിട്ടും അവിടെയാണ് പരിശോധന നടത്തിയത്. പ്രധാനപ്പെട്ട സ്പോട് ഇനിയും പരിശോധിച്ചിട്ടില്ല.
തന്നെയുമല്ല, ഈ കേസില്‍ പ്രത്യേക അന്വേഷണ സംഘം ഇതുവരെയായി 100 അസ്ഥികൂടങ്ങള്‍ എങ്കിലും കണ്ടെടുത്തുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. ആറാം നമ്പർ സൈറ്റ്, 11-എ സൈറ്റ് എന്നിവിടങ്ങളില്‍ നടത്തിയ ഖനനത്തിനിടെ കണ്ടെത്തിയ അവശിഷ്ടങ്ങള്‍, 16 വര്‍ഷത്തിലേറെ പഴക്കമുള്ളതുമാണ്.
അന്വേഷണ സംഘം ഇത് സ്ഥിരീകരിക്കുന്നില്ലെങ്കിലും, അവിടെയുള്ള ചില കന്നഡ മാധ്യമങ്ങളും, ന്യൂസ് 18നും, ഈ വിവരം വാര്‍ത്തയാക്കിയിട്ടുണ്ട്. ഇന്ത്യ ടുഡേ കൂടി ഇപ്പോൾ അവിടെ കവർ ചെയ്യുന്നുണ്ട്. ധര്‍മ്മസ്ഥല ആക്ഷന്‍ കമ്മറ്റി അംഗങ്ങളും അസ്ഥികൂടങ്ങൾ കണ്ടെത്തിയത് സമ്മതിക്കുന്നുണ്ട്.
പല കാര്യങ്ങളും തുറന്ന് പറയുന്നില്ലെങ്കിലും അന്വേഷണ സംഘം തെരച്ചിൽ മുടക്കമില്ലാതെ നടത്തുന്നുണ്ട്. വീരേന്ദ്ര ഹെഗ്ഡെ ഭരിക്കുന്ന ഒരു പ്രദേശത്ത് ഇത്തരം അന്വേഷണം അസാധ്യമാണെന്ന് തന്നെയാണ് പലരും കരുതിയത്. അതോടെ സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ അഭിനന്ദിക്കുന്നവരും ഉണ്ട്.
ഇനിയും പരിശോധന തുടരും. മൃതദേഹങ്ങള്‍ കുഴിച്ചിട്ടുവെന്ന് പറയുന്ന നേത്രാവതി നദിക്കര 13 ഭാഗങ്ങളാക്കി തിരിച്ചാണ് പരിശോധന നടത്തുന്നത്. ശുചീകരണത്തൊഴിലാളിയുടെ ജീവൻ അപകടത്തിലാണെന്ന് ആക്ഷൻ കമ്മിറ്റിക്കാരും നാട്ടുകാരും ഒക്കെ പറയുന്നുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് കൂടുതൽ സുരക്ഷാ നൽകണമെന്നാണ് ഇവരുടെ അഭിപ്രായം. പ്രതി സ്ഥാനത്തുള്ള ധര്‍മ്മസ്ഥലയിലെ ധര്‍മ്മാധികാരി ഡോ വീരേന്ദ്ര ഹെഗ്ഡെയെ അത്ര കണ്ട ഭയക്കണം എന്നാണ് നാട്ടുകാർ പറയുന്നത്.
സാക്ഷിയായ മുൻ ശുചീകരണ തൊഴിലാളി പറഞ്ഞ പോലെ നാനൂറിൽ പരം മൃതദേഹങ്ങളുടെ അവശിഷ്ടങ്ങൾ കിട്ടിയില്ലെങ്കിലും, ആ പറഞ്ഞ സ്ഥലങ്ങളിൽ ഒട്ടേറെ പേരെ കുഴിച്ചിട്ടിട്ടുണ്ട് എന്ന് കൃത്യമായി തെളിഞ്ഞിരിക്കുകയാണ്. ഇനി ഇപ്പോൾ കിട്ടിയ അസ്ഥികൂടങ്ങൾ പരിശോധന നടത്തി ആരുടേതാണെന്നൊക്കെ കണ്ടെത്തണം. പെൺകുട്ടികളെയും സ്ത്രീകളെയും കാണാതായ നിരവധി പരാതികളാണ് നിലവിലുള്ളത്. സൗജന്യയുടെ കേസ് വിവാദമായതോടെ ഈ പ്രദേശത്തു നിന്നുള്ള തട്ടിക്കൊണ്ടു പോകലും നിലച്ചിരുന്നു. ഇതെല്ലം വിരൽ ചൂണ്ടുന്നത് ക്ഷേത്രത്തിലെ ഭാരവാഹികളുടെ നേർക്ക് തന്നെയാണ്.