ഡോളറിനെതിരെ വീണ്ടും ഇടിഞ്ഞു; രൂപ റെക്കോര്‍ഡ് തകര്‍ച്ചയില്‍
അമേരിക്കന്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം ഏറ്റവും താഴ്ന്ന നിലയില്‍. 77.69 രൂപയാണ് വിപണിയില്‍ ഇന്നത്തെ മൂല്യം. മെയ് 12ന് 77.62 രൂപ എന്ന മൂല്യത്തിലേക്ക് രൂപ ഇടിഞ്ഞിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കൂടിയതും ഡോളര്‍ കരുത്താര്‍ജ്ജിച്ചതുമാണ് മൂല്യത്തകര്‍ച്ചയ്ക്ക് കാരണമായി വിലയിരുത്തപ്പെടുന്നത്.
ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില എട്ട് ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. ചൈനീസ് വിപണിയുടെ മാന്ദ്യം ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമോ എന്ന ആശങ്കയും രൂപയുടെ തളര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്.
Content Highlight: INR vs USD: Rupee falls to record low.