”S-400” ഇന്ത്യയുടെ വിജയത്തിന് ചുക്കാൻ പിടിച്ചു; 5 യുദ്ധവിമാനങ്ങൾ അടക്കം പാകിസ്ഥാൻറെ 6 വിമാനങ്ങൾ വീഴ്ത്തിയെന്ന് വ്യോമസേനാ മേധാവി

ഇക്കഴിഞ്ഞ മെയ് മാസത്തിൽ നടന്ന ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാന്റെ ആറ് വിമാനങ്ങൾ ഇന്ത്യ തകർത്തെന്ന് വ്യോമസേന മേധാവി എയർ മാർഷൽ എ പി സിങ് വ്യക്തമാക്കി. അഞ്ച് യുദ്ധ വിമാനങ്ങളക്കം ആറ് വിമാനങ്ങളാണ് തകർത്തതെന്നും അദ്ദേഹം പറഞ്ഞു.
റഷ്യയിൽനിന്ന് ഇന്ത്യ വാങ്ങിയ വ്യോമ പ്രതിരോധ സംവിധാനമായ എസ് 400, അതിനെ നമ്മൾ സുദർശന ചക്ര എന്ന പേരാണ് നൽകിയത്. ഈ സുദർശന ചക്രയാണ് പാകിസ്ഥാൻ വിമാനങ്ങളെ തകർത്തതെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യമായാണ് ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വ്യോമസേനാ മേധാവി പ്രതികരിക്കുന്നത്.
റഷ്യൻ ആയുധക്കമ്പനി അൽമാസ്- ആന്റേ വികസിപ്പിച്ചെടുത്ത എസ്-400, ലോകത്തിലെ ഏറ്റവും നൂതനമായ ദീർഘദൂര, ഉപരിതല മിസൈൽ പ്രതിരോധ സംവിധാനങ്ങളിലൊന്നാണ്. സുദർശന ചക്ര പ്രതിരോധിച്ച പാകിസ്ഥാൻ ഡ്രോണുകളുടെയും മിസൈലുകളുടെയും അവശിഷ്ടങ്ങൾ ഇന്ത്യയുടെ പല സ്ഥലങ്ങളിൽ നിന്നാണ് കണ്ടെടുത്തത്.
യുദ്ധവിമാനങ്ങൾ, ബാലിസ്റ്റിക്, ക്രൂസ് മിസൈലുകൾ, ഡ്രോണുകൾ എന്നിവയെ തകർക്കാൻ കഴിയുന്ന വ്യോമ പ്രതിരോധ സംവിധാനമാണ് എസ്-400. 40 മുതൽ 400 കിലോമീറ്റർ വരെ ദൂരപരിധിയിലുള്ള സ്റ്റെൽത്ത് എയർക്രാഫ്റ്റുകൾ, യുദ്ധവിമാനങ്ങൾ, ഡ്രോണുകൾ, ബാലിസ്റ്റിക് മിസൈലുകൾ എന്നിവയൊക്കെ കണ്ടെത്താനും, ട്രാക് ചെയ്യാനും, തകർക്കാനും എസ്-400ന് കഴിയും.
ഓരോ എസ്-400 സ്ക്വാഡ്രണിലും രണ്ട് വിഭാഗമുണ്ട്. ഓരോ വിഭാഗത്തിലും ആറ് മിസൈൽ ലോഞ്ചറുകൾ, നൂതന റഡാർ സംവിധാനങ്ങൾ, ഒരു സെൻട്രൽ കമാൻഡ് പോസ്റ്റ് എന്നിവയാണ് ഉള്ളത്. ഇവയ്ക്ക് ഒരുമിച്ച് 128 മിസൈലുകൾ വരെ വിക്ഷേപിക്കാനാകും. അഞ്ച് എസ്-400 മിസൈൽ സംവിധാനമാണ് ഇന്ത്യ റഷ്യയിൽനിന്ന് വാങ്ങിയത്. ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് തിരിച്ചടിയായി മേയ് ഏഴിനാണ് പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളെ ഇന്ത്യ ആക്രമിച്ചത്.
“നമ്മുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ അത്ഭുതകരമായ ജോലി ചെയ്തു. നമ്മൾ അടുത്തിടെ വാങ്ങിയ എസ്-400 സിസ്റ്റം ഒരു ഗെയിം ചേഞ്ചർ ആയിരുന്നു. ആ സിസ്റ്റത്തിന്റെ റേഞ്ച് അവരുടെ വിമാനങ്ങളെയും അവരുടെ കൈവശമുള്ള ദീർഘദൂര ഗ്ലൈഡ് ബോംബുകൾ പോലുള്ള ആയുധങ്ങളിൽ നിന്നും അകറ്റി നിർത്തി” എന്നും അമർ പ്രീത് സിങ് പറഞ്ഞു. 300 കിലോമീറ്റർ പരിധിയിൽവെച്ച് തന്നെ പാക് യുദ്ധവിമാനങ്ങൾ തകർത്തുവെന്ന് വ്യോമസേന മേധാവി പറഞ്ഞു.
നേരത്തെ ഓപ്പറേഷൻ സിന്ദൂര നടന്നപ്പോൾ അഞ്ച് യുദ്ധ വിമാനങ്ങള്‍ വെടിവെച്ചിട്ടുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. വൈറ്റ് ഹൗസില്‍ ഒരു അത്താഴ വിരുന്നിനിടെയായിരുന്നു വിമാനങ്ങൾ വെടിവെച്ചിട്ടുവെന്ന് ട്രംപ് പറഞ്ഞത്. എന്നാല്‍, തകര്‍ന്ന യുദ്ധവിമാനങ്ങള്‍ ഇന്ത്യയുടേതാണോ പാകിസ്താന്റേതാണോ എന്ന് വ്യക്തമാക്കാന്‍ ട്രംപ് തയ്യാറായിരുന്നില്ല.
ഇക്കാര്യത്തിൽ വ്യക്തത വേണമെന്ന് ട്രമ്പിനോട് ആവശ്യപ്പെട്ട്, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എക്സിൽ ഒരു പോസ്റ്റ് ഇടുകയും ചെയ്തിരുന്നു. ആക്രമണം മുൻകൂട്ടി അറിയിച്ചത് കൊണ്ട് ഇന്ത്യയുടെ എത്ര വിമാനങ്ങൾ നഷ്ടമായി എന്ന് രാഹുൽ ഗാന്ധി പിന്നീട് ചോദിച്ചതും ട്രംപിന്റെ ഈ പ്രസ്താവന കേട്ടിട്ടാണ്. എന്നാൽ അതോടെ രാഹുൽ ഗാന്ധി പരിഹാസ്യനായി മാറുകയും ചെയ്തു. രാഹുൽ ഗാന്ധിയുടെ മണ്ടത്തരം കേവലം ആകസ്മികമല്ല – അത് ദുഷ്ടകരമാണ്. അദ്ദേഹം പാകിസ്ഥാന്റെ ഭാഷയിലാണ് സംസാരിക്കുന്നത്,” എന്നാണ് ബിജെപിയുടെ അമിത് മാളവ്യ എക്സിലെ ഒരു പോസ്റ്റിൽ മറുപടിയായി പറഞ്ഞത്.
ഇന്ത്യ റഫാല്‍ യുദ്ധ വിമാനങ്ങളാണ് ഈ യുദ്ധത്തിനായി ഉപയോഗിച്ചത്. വിമാനങ്ങള്‍ വെടിവച്ചിട്ടെന്ന പാകിസ്താന്റെ അവകാശവാദം റഫാല്‍ നിര്‍മാതാക്കളായ ദസോയുടെ എറിക് ട്രാപ്പിയര്‍ നിഷേധിച്ചിരുന്നു. അമേരിക്കയുടെയും ചൈനയുടെയും വിമാനങ്ങള്‍ക്കൊപ്പം മത്സരിക്കുന്ന ആധുനിക വിമാനക്കമ്പനിയാണ് ദസോ. ഇവരുടെ ഏറ്റവും അഭിമാനകരമായ വിമാനമാണ് റഫാല്‍ സ്റ്റെല്‍ത്ത് വിമാനങ്ങള്‍. ഇന്നും യുദ്ധരംഗത്തു റഫാലിനെ വെല്ലാന്‍ വിമാനങ്ങളില്ലെന്നും, അത് വീഴ്ത്തി എന്ന പാകിസ്താന്റെ വാദം ശരിയല്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു.