മണിച്ചന്റെ മോചനം; തീരുമാനം നാലാഴ്ചയ്ക്കുള്ളില്‍ എടുക്കണമെന്ന് സുപ്രീം കോടതി
മണിച്ചന്റെ മോചനത്തില്‍ നാലാഴ്ചയ്ക്കുള്ളില്‍ തീരുമാനം എടുക്കണമെന്ന് സുപ്രീം കോടതി. പേരറിവാളന്റെ മോചനം സംബന്ധിച്ച് സുപ്രീം കോടതി പുറപ്പെടു വിട്ട വിധി ഇക്കാര്യത്തില്‍ കണക്കിലെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് എ.എം.ഖാന്‍വില്‍കര്‍ അധ്യക്ഷനായ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്.
തടവുപുള്ളികളുടെ മോചനം സംബന്ധിച്ച് മന്ത്രിസഭ നല്കുന്ന ശുപാര്‍ശ അംഗീകരിക്കാന്‍ ഗവര്‍ണര്‍ക്ക് ബാധ്യതയുണ്ടെന്നായിരുന്നു പേരറിവാളന് കേസിലെ വിധിയില്‍ വ്യക്തമാക്കിയിരുന്നത്.
കല്ലുവാതുക്കല്‍ മദ്യദുരന്ത കേസില്‍ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന മണിച്ചന്റെ മോചനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഇ-ഫയല്‍ കോടതി പരിശോധിച്ചു. മണിച്ചന്റെ മോചന വിഷയം ഉത്തരവാദപ്പെട്ട ഭരണഘടനാ സ്ഥാപനത്തിന്റെ പരിഗണനയിലാണെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ ഹര്‍ഷദ് വി. ഹമീദ് കോടതിയെ അറിയിച്ചിരുന്നു.
Content Highlight: Sc on manichan release plea