സർക്കാർ കാലാവധി പൂർത്തിയാക്കും; സഖ്യത്തെ സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോരാടുമെന്ന് ശരദ് പവാർ

മഹാ വികാസ് അഘാഡി സഖ്യത്തെ സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോരാടുമെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ. ഉദ്ധവ് ഠാക്കറെ സര്‍ക്കാര്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്നും കാലാവധി പൂര്‍ത്തിയാക്കുമെന്നും ശരദ് പവാര്‍ പറഞ്ഞു.
വിമത എംഎല്‍എമാരെ വിലയ്ക്ക് വാങ്ങിയതാണെന്നും അവരെ തെറ്റിദ്ധരിപ്പിച്ച് കടത്തിക്കൊണ്ട് പോകുകയായിരുന്നുവെന്നും ശരദ് പവാര്‍ ആരോപിച്ചു. ഇതിനെല്ലാം പിന്നില്‍ ആരാണെന്ന് എല്ലാവര്ക്കും അറിയാമെന്നും ശരദ് പവാര്‍ കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടെന്ന് ഇനിയും തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോഴുള്ള രാഷ്ട്രീയപ്രതിസന്ധി വളരെവേഗം മറികടക്കാന്‍ സാധിക്കുമെന്നും ശരദ്പവാര്‍ പറഞ്ഞു. വിമതര്‍ ഉദ്ധവ് ഠാക്കറെയുമായി സംസാരിക്കാന്‍ തയാറാകണമെന്നും ശരദ് പവാര്‍ ആവശ്യപ്പെട്ടു.