സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; പതിവ് പരിശോധനയ്ക്ക് എത്തിയതെന്ന് ആശുപത്രി
Posted On January 6, 2026
0
13 Views
ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗംഗ റാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. പതിവ് പരിശോധനയ്ക്കായി എത്തിയതാണെന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം.
സോണിയ ഗാന്ധി ചെസ്റ്റ് ഫിസിഷ്യന്റെ നിരീക്ഷണത്തില്‍ കഴിയുകയാണ്. വിട്ടുമാറാത്ത ചുമയെ തുടര്‍ന്ന് ഇടയ്ക്കിടെ സോണിയ ഗാന്ധി ആശുപത്രി സന്ദര്‍ശിക്കാറുണ്ട്. ഡല്‍ഹിയിലെ മലിനമായ അന്തരീക്ഷം കണക്കിലെടുത്ത് സോണിയ ഗാന്ധി ഇടയ്ക്കിടെ പരിശോധനകള്‍ നടത്താറുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.













