സോണിയ ഗാന്ധി ആശുപത്രിയില്‍
Posted On February 21, 2025
0
128 Views
കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെയാണ് സോണിയയെ ഡല്‍ഹിയിലെ ഗംഗ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് വിവരം.
സോണിയയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് സൂചന. ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും ഇന്ന് ആശുപത്രി വിട്ടേക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.











