പ്രണയ നൈരാശ്യം; പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ബിഫാം വിദ്യാര്‍ഥിയെ നടുറോഡില്‍ കുത്തിക്കൊന്നു

പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് ബംഗളൂരുവില്‍ വിദ്യാര്‍ഥിനിയെ നടുറോഡില്‍ യുവാവ് കൊലപ്പെടുത്തി. ബിഫാം വിദ്യാര്‍ഥിനിയായ യാമിനി പ്രിയ ആണ് കൊല്ലപ്പെട്ടത്. മല്ലേശരത്തുള്ള മാളിനു പിന്നിലെ റെയില്‍വെ ട്രാക്കിനു സമീപമാണ് യാമിനിയുടെ മൃതദേഹം കണ്ടത്. കത്തി പലതവണ കഴുത്തില്‍ കുത്തിയിറക്കിയ ശേഷം പ്രതി വിഗ്നേഷ് സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.
ഇന്നലെ രാവിലെ ഏഴുമണിക്കാണ് പരീക്ഷയ്ക്കായി പ്രിയ വീട്ടില്‍ നിന്ന് ഇറങ്ങിയത്. പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പ്രിയയെ ഇയാള്‍ പിന്തുടരുകയായിരുന്നു. പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് വിഘ്നേഷ് കൈയില്‍ കരുതിയ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.