നൂറുകണക്കിന് ബലാത്സംഗം നടന്ന ധർമസ്ഥലയിൽ നാളെ മണ്ണ് നീക്കി പരിശോധന: ഇതേക്കുറിച്ചുള്ള വാർത്തകൾ നീക്കം ചെയ്യിപ്പിക്കുന്ന ”ഹെഗ്ഡെയുടെ പവർ”

ധര്‍മസ്ഥലയിലെ കൂട്ടകൊലപാതകത്തില്‍ ശുചീകരണ തൊഴിലാളിയുടെ മൊഴിയെടുപ്പ് ഇന്ന് നടക്കുകയാണ്. കോടതിയില്‍ ഹാജരാക്കിയ തലയോട്ടിയിലെ മണ്ണ് പ്രത്യേക അന്വേഷണ സംഘം പരിശോധിക്കും. അന്വേഷണസംഘം ധര്‍മസ്ഥലയിലെ മണ്ണും പരിശോധിക്കും. ധര്‍മസ്ഥലയിലെ മണ്ണ് നീക്കി പരിശോധന തിങ്കളാഴ്ച്ച നടത്തും.
ക്ഷേത്ര പരിസരത്ത് എവിടെയൊക്കെയാണ് മൃതദേഹം കുഴിച്ചിട്ടത് എന്നത് സംബന്ധിച്ച് ശുചീകരണ തൊഴിലാളി അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരുന്നു. ക്ഷേത്ര പരിസരത്തെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലെ വനമേഖലയിലും മൃതദേഹങ്ങള്‍ കുഴിച്ചിട്ടു എന്നും ഇയാള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അന്വേഷണ സംഘം തങ്ങളുടെ പ്രത്യേക ഹെല്പ് ഡസ്ക് ഓഫീസ് ബെല്‍ത്തങ്ങാടിയില്‍ തുറന്നിട്ടുണ്ട്. 2003ല്‍ ധര്‍മസ്ഥലയില്‍ വെച്ച് കാണാതായ അനന്യ ഭട്ടിന്റെ തിരോധാനക്കേസും പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും.
ഡിജിപി പ്രണബ് മൊഹന്തിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ധര്‍മസ്ഥല കേസ് അന്വേഷിക്കുന്നത്. ഇതിനിടെ അന്വേഷണം തുടങ്ങുന്നതിന് മുന്നേ തന്നെ ഡിസിപി സൗമ്യലത അന്വേഷണ സംഘത്തില്‍ നിന്ന് പിന്മാറിയിയത് വലിയ ചര്‍ച്ചയായിരുന്നു. വ്യക്തിപരമായ കാരണങ്ങളെത്തുടര്‍ന്നാണ് താൻ പിന്മാറുന്നത് എന്നാണ് സൗമ്യലത പറഞ്ഞത്. എന്നാൽ പ്രത്യേക അന്വേഷണസംഘത്തില്‍ നിന്ന് ആരും പിന്മാറിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു. കോടതിയുടെ നിരീക്ഷണത്തിലുള്ള അന്വേഷണമായതിനാല്‍ ആര്‍ക്കും പിന്മാറാനാവില്ലെന്നാണ് പോലീസ് പറയുന്നത്.
1998നും 2014നും ഇടയില്‍ ധര്‍മസ്ഥലയില്‍ വെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി എന്ന ആരോപണത്തിലെ പ്രതി സ്ഥാനത്തുള്ളവർ എല്ലാം ധര്‍മസ്ഥല മഞ്ചുനാഥ ക്ഷേത്രത്തിലെ സൂപ്പര്‍വൈസര്‍മാരും ജീവനക്കാരുമാണ്. എതിര്‍ക്കുന്നവരെ ഇല്ലാതാക്കാന്‍ ഒരു മടിയുമില്ലാത്തവരാണ് അവരെന്നും തനിക്കും കുടുംബത്തിനും പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയാല്‍ പേരുകള്‍ വെളിപ്പെടുത്താന്‍ തയ്യാറാണെന്നും മുൻ ശുചീകരണ തൊഴിലാളി പറഞ്ഞിരുന്നു.
ഡിജിപി പ്രണവ് മൊഹന്ദിയുടെ മേല്‍നോട്ടത്തില്‍ ഡിഐജി എം.എന്‍. അനുചേത്, എസ്പി ജിതേന്ദ്ര കുമാര്‍ ദയാമ എന്നിവരുള്‍പ്പെടെ 20 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ ജില്ലകളിലെ ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്.
സാക്ഷിയായ ശുചീകരണത്തൊഴിലാളി ജീവന് ഭീഷണിയെത്തുടര്‍ന്ന് 11 വര്‍ഷം ധര്‍മസ്ഥലയില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ഈ അടുത്താണ് അഭിഭാഷകരായ ഓജസ്വി ഗൗഡയെയും ധീരജിനെയും ബന്ധപ്പെട്ട് കൊലപാതകവിവരം കൈമാറിയത്. ഇതിനിടെ, 30 വര്‍ഷം മുന്‍പുണ്ടായ മകളുടെ ദുരൂഹമരണത്തില്‍ സംശയം പ്രകടിപ്പിച്ച് പാലക്കാട് സ്വദേശിയായ ഒരു സ്ത്രീയും ഇപ്പോൾ അന്വേഷണ സംഘത്തെ സമീപിച്ചിട്ടുണ്ട്.
ഇതിലെ ശ്രദ്ധേയമായ വിഷയം എന്തെന്നാൽ ധർമ്മസ്ഥാലയിലെ അധികാരിയായ വീരേന്ദ്ര ഹെഗ്ഡെയുടെയോ ആ അമ്പലത്തിന്റെയോ കാര്യങ്ങൾ പരാമർശിക്കുന്ന എണ്ണായിരം ന്യൂസ് ലിങ്കുകൾ നീക്കം ചെയ്യാൻ കർണ്ണാടകയിലേ കോടതി ഉത്തരവ് ഉണ്ടെന്നാണ് പറയുന്നത്. വീരേന്ദ്ര ഹെഗ്ഡെ എത്ര മാത്രം പവർഫുൾ ആണെന്ന് തെളിയിക്കുന്നതാണ് ഈ സംഭവം.