പൗരത്വ ഭേദഗതി നിയമം; ഹര്ജികള് പരിഗണിക്കുന്നത് സുപ്രീം കോടതി അടുത്ത തിങ്കളാഴ്ച്ചയിലേക്ക് മാറ്റി
പൗരത്വ ഭേദഗതി നിയമത്തെ ചോദ്യം ചെയ്തുള്ള ഹര്ജി പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റി വെച്ചു. അടുത്ത തിങ്കളാഴ്ച്ചയാണ് ഹര്ജികള് പരിഗണിക്കുക. അഭിഭാഷകരുടെ ആവശ്യം പരിഗണനയില് എടുത്താണ് ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചിന്റെ തീരുമാനം.
പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ച് മുസ്ലീം ലീഗ് ഉള്പ്പെടെയുള്ളവര് സമര്പ്പിച്ച ഇരുനൂറോളം ഹര്ജികളാണ് കോടതിയില് ഉള്ളത്. രണ്ട് വര്ഷത്തിന് ശേഷമാണ് ഹര്ജികള് കോടതിക്ക് മുന്നിലെത്തുന്നത്.
ഹര്ജികള് ഭരണഘടനാ ബെഞ്ചിന് വിടണമെന്ന് ചില കക്ഷികള് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില് ആദ്യം വാദം കേള്ക്കാനാണ് സാധ്യത. ഇപ്പോള് നിലവിലുള്ള ബെഞ്ച് തന്നെ ഹര്ജികള് പരിഗണിക്കാന് തീരുമാനിക്കുകയാണെങ്കില് അന്തിമ വാദം എപ്പോള് ആരംഭിക്കണം, ആരാദ്യം വായിക്കണം എന്ന് തുടങ്ങിയ കാര്യങ്ങളില് കോടതി തീരുമാനമെടുത്തേക്കും.
Content Highlights – Supreme Court adjourned the hearing of the petitions to next Monday