പൂഞ്ചില്‍ ഭീകരാക്രമണം; പരിക്കേറ്റ സൈനികൻ വീരമൃത്യുവരിച്ചു
Posted On May 5, 2024
0
388 Views
ജമ്മുകാഷ്മീരിലെ പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തില്‍ പരിക്കേറ്റ സൈനികൻ വീരമൃത്യുവരിച്ചു. ആക്രമണത്തില്‍ അഞ്ച് സൈനികർക്ക് പരിക്കേറ്റെന്നും ഒരാളുടെ നില ഗുരുതരമാണെന്നും സൈന്യം അറിയിച്ചു.
സുരൻകോട്ട് മേഖലയില്‍വച്ച് വ്യോമസേനാംഗങ്ങള്‍ സഞ്ചരിക്കുകയായിരുന്ന വാഹന വ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ എല്ലാവരെയും തുടർ ചികിത്സയ്ക്കായി ഉധംപൂരിലെ കമാൻഡ് ആശുപത്രിയിലേക്ക് മാറ്റി.
Trending Now
🚨 Big Announcement 📢<br>The Title Teaser & First Look of @MRP_ENTERTAIN
November 21, 2025













