ഭീകരാക്രമണം; കത്വയില്‍ സൈനിക വിന്യാസം ശക്തമാക്കി
Posted On July 13, 2024
0
196 Views

ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരിലെ കത്വയില്‍ സൈനിക വിന്യാസം ശക്തമാക്കി. സ്പെഷ്യലൈസ്ഡ് സ്പെഷ്യല്‍ ഫോഴ്സ് യൂണിറ്റും ഒരു റെഗുലർ ആർമി ബറ്റാലിയനും ഉള്‍പ്പെടെ ഏകദേശം 1000 സൈനികരെ സുരക്ഷാ നടപടികള്‍ ശക്തിപ്പെടുത്തുന്നതിനായി മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്.
സുരക്ഷാ അവലോകനത്തിന് പിന്നാലെ പരിശോധനകളും കർശനമാക്കിയിട്ടുണ്ട്.വനമേഖലകളിലും ഗ്രാമീണമേഖലകളിടക്കം പരിശോധന കർശനമാക്കാനാണ് തീരുമാനം.വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ അന്വേഷണത്തില്‍ ജമ്മു കശ്മീർ പോലീസിനെ സഹായിക്കുമെന്ന് എൻ.ഐ.ഐ അറിയിച്ചിട്ടുണ്ട്.