ഭീകരവാദ ഫണ്ടിങ്: യാസീൻ മാലിക്കിന് ഇരട്ടജീവപര്യന്തം
കശ്മീര് ഭീകരവാദ ഫണ്ടിംഗ് കേസില് കുറ്റാരോപിതനായ വിഘടനവാദി നേതാവ് യാസിന് മാലിക്കിന് ഇരട്ട ജീവപര്യന്തം. ഡല്ഹിയിലെ പ്രത്യേക എന്ഐഎ കോടതിയാണ് ശിക്ഷ വിധിച്ചത്. വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങള് യാസിന് മാലിക് ചെയ്തതായി എന്ഐഎ കണ്ടെത്തിയിരുന്നു.
രണ്ട് ജീവപര്യന്തവും പത്തു വർഷം കഠിനതടവുമാണ് യാസീൻ മാലിക്കിന് ശിക്ഷയായി കോടതി വിധിച്ചത്. എല്ലാ ശിക്ഷയും ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. കൂടാതെ പത്തുലക്ഷം രൂപ പിഴയും ശിക്ഷയായി വിധിച്ചിട്ടുണ്ട്.
യാസിന് മാലിക്കിന് പരസ്യമായ പിന്തുണ പ്രഖ്യാപിച്ച് പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന് രംഗത്തെത്തിയിരുന്നു. പാക് അധീന കശ്മീരിലെ പൗരന്മാരോട് ഇന്ത്യ വളരെ മോശമായി പെരുമാറിയതെന്ന് ഇമ്രാന് ഖാന് കുറ്റപ്പെടുത്തി. പാകിസ്താനിലെ ട്വിറ്റർ സർക്കിളുകളിൽ യാസീൻ മാലിക്കിനനുകൂലമായി വലിയ ക്യാമ്പയിനാണ് നടക്കുന്നത്. കശ്മീരിലെ ഭീകരപ്രവര്ത്തനങ്ങളില് ഏര്പ്പെടുന്ന ജമ്മു & കശ്മീര് ലിബറേഷന് ഫ്രണ്ടിന്റെ സംഘടനാ തലവനാണ് മുഹമ്മദ് യാസിന് മാലിക്.
ഹിസ്ബുള് മുജാഹിദ്ദീന്റെ ലെറ്റര്ഹെഡിന്റെ പകര്പ്പ് യാസീന് മാലികിന്റെ വീടിൻ്റെ പരിസരത്ത് നിന്ന് പിടിച്ചെടുത്തതായി ദേശീയ അന്വേഷണ ഏജന്സി കുറ്റപത്രത്തില് വ്യക്തമാക്കിയിട്ടുണ്ട്. വിഘടനവാദ, തീവ്രവാദ പ്രവര്ത്തനങ്ങളുമായി ബന്ധപ്പെട്ട ഗൂഢാലോചനയുടെ ഭാഗമായി, 2019 ഏപ്രില് 10നാണ് യാസീന് മാലികിനെ അറസ്റ്റ് ചെയ്തത്.
Content Highlight – Terrorist funding: Yasin Malik gets double life sentence