മുതിര്‍ന്ന പൗരന്മാര്ക്ക് ട്രെയിന്‍ യാത്രാനിരക്കില്‍ ഇളവുണ്ടാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
ഇന്ത്യന്‍ റെയില്‍വെയില്‍ ഇനി മുതല്‍ മുതിര്‍ന്ന പൗരന്മാര്ക്ക് യാത്രാനിരക്കില്‍
ഇളവുണ്ടാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. 60 വയസ്സിനു മുകളില്‍ പ്രായമുള്ള പുരുഷന്മാര്ക്ക്
ടിക്കറ്റ് നിരക്കിന്റെ 40 ശതമാനവും 58 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്ക് 50 ശതമാനവുമാണ്
ഇളവ് ഉണ്ടായിരുന്നത്.
കോവിഡിന് മുന്നേ മുതിര്‍ന്ന പൗരന്മാര്ക്ക് ട്രെയിനിലുണ്ടായിരുന്ന നിരക്കില്‍ ഉണ്ടായ
ഇളവുകള്‍ പുനഃസ്ഥാപിക്കില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു.
സാധാരണ ടിക്കറ്റ് നിരക്കില്‍ തന്നെ കേന്ദ്രം സബ്സിഡികള്‍ നല്‍കുന്നുണ്ടെന്നും
പ്രവര്‍ത്തനച്ചെലവുകള്‍ക്കായി ഓരോ 100 രൂപയ്ക്കും യാത്രക്കാരില്‍ നിന്ന്
45 രൂപയേ ഈടാക്കുന്നുള്ളുവെന്നും മന്ത്രി പറഞ്ഞു.
കോവിഡ് കാലത്ത് സ്പെഷലായി ഓടിച്ചിരുന്ന ട്രെയിനുകള്‍ സാധാരണ സര്‍വീസ്
പുനരാരംഭിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിങ്ങനെ ചിലര്‍ക്കൊഴികെ
ആനുകൂല്യങ്ങള്‍ തുടർന്ന് നല്‍കേണ്ടതില്ല എന്ന തീരുമാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.
Content Highlight – The Central Government has said that there will be no reduction in train fares for senior citizens