ധന്‍ബാദ്-ആലപ്പുഴ ട്രെയിനിലെ വേസ്റ്റ് ബിന്നില്‍ നാല് മാസം പ്രായമായ ഭ്രൂണം
Posted On August 15, 2025
0
302 Views
ധന്‍ബാദ്-ആലപ്പുഴ ട്രെയിനിലെ വേസ്റ്റ് ബിന്നില്‍ കണ്ടെത്തിയത് നാല് മാസം പ്രായമായ ഭ്രൂണം. ശുചിമുറിയിലെ വേസ്റ്റ് ബിന്നില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു ഭ്രൂണം കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ന് രാവിലെ ധന്‍ബാദ്-ആലപ്പുഴ ട്രെയിന്‍ ആലപ്പുഴ സ്റ്റേഷനിൽ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. നിലവില്‍ ഭ്രൂണം കണ്ടെത്തിയ ട്രെയിനിന്റെ ബോഗി മാത്രം ആലപ്പുഴയില്‍ പിടിച്ചിട്ടിട്ടുണ്ട്. ഭ്രൂണം ട്രെയിനില്‍ നിന്നും സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
Trending Now
440 രൂപ വര്‍ധിച്ചു; സ്വര്‍ണവില 1,06,000ന് മുകളില്‍
July 25, 2026
യഷ് ഠാക്കൂറിന് അരങ്ങേറ്റം; ടോസ് സിംബാബ്വെയ്ക്ക്
July 25, 2026













