നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനഘോഷത്തിന് തയ്യാറെടുത്ത് രാജ്യം; വമ്പൻ സമ്മാനവുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സിയും

നാളെ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപത്തിയഞ്ചാമത്തെ ജന്മദിനമാണ്. ഇത്തവണ അദ്ദേഹത്തിന് ഒരു സ്പെഷൽ സമ്മാനവും എത്തുന്നുണ്ട്. നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനത്തിന് സമ്മാനമായി ഖത്തര്‍ ലോകകപ്പില്‍ ധരിച്ച അര്‍ജന്റീനയുടെ ജേഴ്സി ഒപ്പിട്ട് അയച്ചിരിക്കുകയാണ് സൂപ്പര്‍ താരം ലയണല്‍ മെസ്സി.
ഈ വര്‍ഷം ഡിസംബറില്‍ മെസ്സി ഇന്ത്യയിലെത്തുന്നുണ്ട്. ഡിസംബര്‍ 13 മുതല്‍ 15 വരെ മെസിയും ടീമും ഇന്ത്യയില്‍ പര്യടനം നടത്തും. ഡിസംബബര്‍ 13-ാം തീയതി കൊല്‍ക്കത്തയിലാണ് മെസ്സി എത്തുക. തുടര്‍ന്ന് അടുത്ത ദിവസം മുംബൈയിലേക്ക് പോകും.
ഡിസംബര്‍ 15-ന് ന്യൂഡല്‍ഹിയില്‍ മെസ്സി ഇന്ത്യാ സന്ദര്‍ശനം അവസാനിപ്പിക്കും. ഡല്‍ഹിയിലെത്തുന്ന മെസ്സി, മോദിയെ കാണും. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച ക്രമീകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്ന് മെസ്സിയുടെ ഇന്ത്യാ ടൂറിന്റെ പ്രമോട്ടറും കായിക സംരഭകനുമായ സതാ ദ്രു ദത്ത പറഞ്ഞു.
ആദ്യമായി ന്യൂഡല്‍ഹിയിലും മുംബൈയിലും വന്ന് അവിടെയുള്ള തന്റെ ആരാധകരെ നേരിട്ട് കാണുന്നതില്‍ മെസ്സി സന്തോഷവാനാണെന്ന് ദത്ത പറഞ്ഞു. സാള്‍ട്ട് ലേക്ക് സ്റ്റേഡിയം, വാങ്കഡെ സ്റ്റേഡിയം, ഫിറോസ് ഷാ കോട്ല സ്റ്റേഡിയം എന്നിവിടങ്ങളിലെ പരിപാടികളിലാണ് മെസ്സി പങ്കെടുക്കുക.
അതേസമയം, മെസി ഉള്‍പ്പെടുന്ന അര്‍ജന്റീയുടെ ഫുട്ബോള്‍ ടീം കേരളത്തില്‍ നവംബറിലാണ് എത്തുക എന്നും ചിലർ പറയുന്നുണ്ട്. ഫിഫ അനുവദിച്ച നവംബർ വിൻഡോയിൽ ലുവാണ്ട, കേരളം എന്നിവിടങ്ങളിൽ നവംബർ 10നും 18നും ഇടയിൽ അർജൻ്റീന ഫുട്ബോൾ ടീം കളിക്കുമെന്നാണ് എഎഫ്എ അറിയിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി വലിയ ആഘോഷങ്ങളാണ് ഒരുങ്ങുന്നത്. അദ്ദേഹത്തിന്റെ ചിത്രം പതിപ്പിച്ച 75 ഡ്രോണുകൾ വിന്യസിക്കാൻ ഒരുങ്ങുകയാണ് ഡൽഹി സർക്കാർ.
‘‘ഡൽഹി ഇന്ദിരാ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിദ്യാർഥികൾ 75 പ്രത്യേക ഡ്രോണുകളാണ് വികസിപ്പിച്ചിരിക്കുന്നത്, സെപ്റ്റംബർ 17ന് ത്യാഗരാജ സ്റ്റേഡിയത്തിൽ നിന്ന് അവ പറന്നുയരും’എന്നാണ് അദ്ദേഹം പറഞ്ഞത്. ഈ ഡ്രോണുകൾ പിന്നീട് ഡൽഹി പൊലീസിന് കൈമാറുമെന്നും ഓരോ ജില്ലയ്ക്കും അഞ്ച് ഡ്രോണുകൾ വീതം അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡ്രോണുകൾ പ്രവർത്തിപ്പിക്കാൻ വനിതാ കോൺസ്റ്റബിൾ ഉദ്യോഗസ്ഥർക്ക് പ്രത്യേകം പരിശീലനവും നൽകിയിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ 75–ാം ജന്മദിനത്തോട് അനുബന്ധിച്ച് 75 പദ്ധതികളും, പരിപാടികളുമാണ് ഡൽഹി സർക്കാർ ലക്ഷ്യമിടുന്നത്. നരേന്ദ്ര മോദിയുടെ ജന്മദിനത്തിന് വമ്പന്‍ പ്രഖ്യാപനവുമായി ഒഡീഷ സര്‍ക്കാരും എത്തിയിട്ടുണ്ട് . പിറന്നാള്‍ ദിനമായ സെപ്റ്റംബര്‍ 17 ന് 50,000 അന്ത്യോദയ വീടുകള്‍ക്കുള്ള വര്‍ക്ക് ഓര്‍ഡറുകള്‍ നല്‍കുമെന്നാണ് പ്രഖ്യാപനം. ദുര്‍ബല സാമ്പത്തിക വിഭാഗങ്ങളില്‍ നിന്നുള്ളവര്‍, നിലവില്‍ മോശം സാഹചര്യങ്ങളില്‍ താമസിക്കുന്നവര്‍ എന്നിവര്‍ക്ക് മികച്ച സൗകര്യങ്ങളുള്ള വീടുകള്‍ നല്‍കുകയാണ് ലക്ഷ്യമെന്ന് ഒഡീഷ പഞ്ചായത്തീരാജ് മന്ത്രി റാബി നാരായണ്‍ നായിക് പറഞ്ഞു.
കൂടാതെ പ്രധാനമന്ത്രിയുടെ ജന്മദിനത്തില് സംസ്ഥാന സര്‍ക്കാര്‍ 75 ലക്ഷം വൃക്ഷത്തൈകള്‍ നടുമെന്നു മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാഝി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
‘ഏക് പെഡ് മാ കേ നാം’ എന്ന പേരിലാണ് പ്രസ്തുത പരിപാടി പ്രഖ്യാപിച്ചിരിക്കുന്നത്. ഒഡീഷയുടെ വികസനത്തോടുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധത ഉള്‍കൊണ്ടാണ് ഈ പ്രഖ്യാപനം. പ്രധാനമന്ത്രിക്കുള്ള പൊതുജനങ്ങളുടെ സമ്മാനമായിരിക്കും ഈ 75 ലക്ഷം വൃക്ഷത്തെകള്‍ എന്ന് അദ്ദേഹം പറഞ്ഞു.
നിര്‍മ്മിക്കുന്നതിനോ, നിലവിലുള്ള വീട് മെച്ചപ്പെടുത്തുന്നതിനോ പദ്ധതിക്കു കീഴില്‍ സാധിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ 21 ന് ഭാരതീയ ജനതാ പാർട്ടി “നമോ യുവ റൺ: ഫോർ എ നഷാ മുക്ത് ഭാരത്” എന്ന കാമ്പയിൻ സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.
“പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനത്തോടനുബന്ധിച്ച്, സെപ്റ്റംബർ 21 ന് ഭാരതീയ ജനതാ യുവ മോർച്ച രാജ്യത്തുടനീളമുള്ള 75 സ്ഥലങ്ങളിൽ നമോ യുവ റൺ സംഘടിപ്പിക്കുന്നു, എല്ലാ സ്ഥലങ്ങളിലും 10,000 മുതൽ 15,000 വരെ യുവാക്കളെ പങ്കെടുപ്പിക്കുന്നു” എന്ന് ബിജെപിയുടെ യുവമോർച്ച മേധാവി തേജസ്വി സൂര്യ ഞായറാഴ്ച പറഞ്ഞു.ലഹരി വിമുക്ത ഇന്ത്യക്കായുള്ള ആഹ്വാനമാണ് ഈ പരിപാടി കൊണ്ട് യുവമോർച്ച നടത്തുന്നത്.