ബാബറിൻറെയും അക്ബറിൻറെയും പിന്മുറക്കാരി ഇവിടെയുണ്ട്; മുഗൾ രാജവംശത്തിലെ സുൽത്താന ബീഗം ദയനീയ സ്ഥിതിയിൽ

കൊൽക്കത്തയുടെ പ്രാന്തപ്രദേശത്തുള്ള ഒരു ആളനക്കമില്ലാത്ത ചേരിയിൽ, ഇന്ത്യയുടെ അവസാനത്തെ മുഗൾ ചക്രവർത്തിയായ ബഹാദൂർ ഷാ സഫറിന്റെ ചെറുമകൾ ഇന്നും ജീവിച്ചിരിപ്പുണ്ട്. അവരുടെ പേര് സുൽത്താന ബീഗം എന്നാണ്. 60 വയസ്സുള്ള സുൽത്താന ഇപ്പോൾ അതിജീവനത്തിനായി പാടുപെടുകയാണ്. ഒരിക്കൽ വലിയ അധികാരവും സമ്പത്തും ഒക്കെയുള്ള ഒരു കുടുംബവുമായി ബന്ധപ്പെട്ടിരുന്ന അവർ ഇപ്പോൾ കഷ്ടപ്പാടുകളുടെയും ദാരിദ്ര്യത്തിന്റെയും ജീവിതത്തെ നേരിടുകയാണ്.
രാജകീയ പാരമ്പര്യം ഉണ്ടായിരുന്നിട്ടും കൊൽക്കത്തയിലെ ഒരു ചേരിയായ ഹൗറയിലെ ഒരു ചെറിയ രണ്ട് മുറി കുടിലിലാണ് സുൽത്താന താമസിക്കുന്നത്. അയൽക്കാരുമായി ഒരു അടുക്കള പങ്കിടുകയും വെള്ളത്തിനായി അവിടുത്തെ പബ്ലിക് ടാപ്പുകളെ ആശ്രയിക്കുകയും ചെയ്യുന്നു. സുൽത്താനയുടെ പൂർവ്വികർ ഒരിക്കൽ ആസ്വദിച്ചിരുന്ന ജീവിതം നിന്നവർക്ക് സ്വപ്നം മാത്രമാണ്.
മുഗൾ കാലഘട്ടത്തിലെ തിങ്ങി നിറഞ്ഞ സമ്പത്തും, അധികാരവും പ്രതാപവും ഇപ്പോൾ ഒരു വിദൂര ഓർമ്മ മാത്രമാണ്. കാരണം സുൽത്താന തന്റെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റാൻ പോരാടുകയാണ്.
300 വർഷത്തിലേറെ ഇന്ത്യ ഭരിച്ചിരുന്ന മുഗൾ രാജവംശത്തിലെ അവസാനത്തെ ചക്രവർത്തിയായിരുന്നു സുൽത്താന ബീഗത്തിന്റെ മുതുമുത്തച്ഛനായ ബഹാദൂർ ഷാ സഫർ. 1837-ൽ തന്റെ 62-ാം വയസ്സിൽ അദ്ദേഹം സിംഹാസനത്തിലേറിയപ്പോൾ, മുഗൾ സാമ്രാജ്യം അങ്ങേയറ്റം ദുർബലമായിരുന്നു. അദ്ദേഹത്തിന്റെ ഭരണം പ്രധാനമായും ഡൽഹിയിലെ ചെങ്കോട്ടയിൽ മാത്രമായിരുന്നു ഒതുങ്ങി നിന്നത്. ആ സമയത്ത് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി, നമ്മുടെ നാട്ടിലെ രാഷ്ട്രീയ, സൈനിക കാര്യങ്ങളിൽ ഭൂരിഭാഗവും നിയന്ത്രണം ഏറ്റെടുത്തിരുന്നു.
1857-ലെ ശിപായി ലഹള എന്നറിയപ്പെട്ട ഒന്നാം സ്വതന്ത്ര സമര കാലത്ത്, ലഹളക്കാർ ബഹദൂർ ഷാ രണ്ടാമന്റെ വസതിയായ ചെങ്കോട്ട ആക്രമിച്ച് പിടിച്ചെടുത്തു. പിന്നീട് ബഹാദൂർ ഷാ ഈ മുന്നേറ്റത്തിന്റെ നേതൃസ്ഥാനം ഏൽക്കുകയും ചെയ്തു. എന്നാൽ ബ്രിട്ടീഷുകാർ, കലാപം അടിച്ചമർത്തിയ ശേഷം അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും രാജ്യദ്രോഹക്കുറ്റം ചുമത്തി റങ്കൂണിലേക്ക് നാടുകടത്തുകയും ചെയ്തു. 1862-ൽ മരിക്കുന്നതുവരെ അദ്ദേഹം അവിടെ തടവിലായിരുന്നു.
1980-കളിൽ ഭർത്താവ് പ്രിൻസ് മിർസ ബേദർ മരിച്ചതോടെയാണ് സുൽത്താന ജീവിതത്തിൽ പ്രശ്നങ്ങൾ നേരിട്ട് തുടങ്ങിയത്. സുൽത്താന ബീഗത്തിന് അന്ന് 14 വയസ്സായിരുന്നു പ്രായം. അന്നുമുതൽ, അവർ കടുത്ത ദാരിദ്ര്യം എന്താണെന്ന് അറിഞ്ഞ് തുടങ്ങി. ഒരിക്കൽ സാധാരണ ജീവിതം നയിച്ചിരുന്ന അവർ ഇപ്പോൾ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ദിവസവും പെടാപാട് പെടുകയാണ്.
രാജകീയ പാരമ്പര്യമുണ്ടെങ്കിലും, സുൽത്താന പ്രതിമാസം കിട്ടുന്ന 6,000 രൂപ പെൻഷൻ കൊണ്ടാണ് ജീവിക്കുന്നത്. തന്നെയും ആറ് കുട്ടികളെയും പോറ്റാൻ പോലും ഇത് തികയുന്നില്ല. ഞങ്ങൾ എങ്ങനെ ജീവിക്കുമെന്ന് എനിക്കറിയില്ല, “എന്റെ മറ്റ് പെൺമക്കളും അവരുടെ കുടുംബങ്ങളും ബുദ്ധിമുട്ടുകയാണ്. അതിനാൽ അവർക്ക് ഞങ്ങളെ സഹായിക്കാനും കഴിയില്ല എന്നാണ് സുൽത്താന പറയുന്നത്.
അവിവാഹിതയായ മകൾ മധു ബീഗത്തോടൊപ്പം ഇപ്പോൾ താമസിക്കുന്നത് ഒരു ചെറിയ വീട്ടിലാണ്. അവരുടെ കുടുംബത്തിന് ചരിത്രപരമായ പ്രാധാന്യം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഇന്ത്യൻ സർക്കാരിൽ നിന്ന് അവർക്ക് കാര്യമായ പിന്തുണ ലഭിച്ചിട്ടില്ല. സാമ്പത്തിക സഹായമായാലും ഒരു വീടിനായുള്ള സഹായത്തിനായും വർഷങ്ങളായി അപേക്ഷിച്ചിട്ടും ഒന്നും ലഭിച്ചിട്ടില്ല.
ബ്രിട്ടീഷ് ഭരണം അവസാനിക്കുകയും മുഗൾ രാജവംശം തകരുകയും ചെയ്തതിനുശേഷം, ഇന്ത്യയിലെ രാജകീയ പിൻഗാമികളിൽ പലരും ബുദ്ധിമുട്ടിലായതിനാൽ, അവരെ പിന്തുണയ്ക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ പ്രവർത്തകർ പലപ്പോളായി സർക്കാരിനോട് ആവശ്യപ്പെട്ടുന്നുണ്ട്. നമ്മുടെ നാട്ടിലടക്കം ചെറിയ രാജകുടുംബങ്ങൾ, പല വിധത്തിലുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റുമ്പോൾ, ഒരു കാലത്ത് ഇന്ത്യ നിറഞ്ഞു നിന്നിരുന്ന മുഗൾ രാജ വംശത്തിലെ കണ്ണിയാണ് ജീവിക്കാൻ വഴിയില്ലാതെ അലയുന്നത്.