ബന്ധം വഷളാകുമ്പോള്‍ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ ബലാത്സംഗ കുറ്റമായി കാണാനാവില്ലെന്ന് ഹൈക്കോടതി
സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസില്‍ കേന്ദ്ര സര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ് കൗണ്‍സിലായ നവനീത് എന്‍ നാഥിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. വിവാഹ വാഗ്ദാനം നല്കി ബലാത്സംഗം ചെയ്തെന്നാരോപിച്ച് അഭിഭാഷക നല്കിയ കേസിലാണ് കോടതി ജാമ്യം നല്‍കിയത്. വിവാഹ വാഗ്ദാനത്തിന്റെ പേരിലുള്ള ശാരീരിക ബന്ധമാണ് ബലാല്ത്സംഗക്കുറ്റത്തിന്റെ പരിധിയില്‍ വരുന്നതെന്നാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.
ലിവ് ഇന്‍ ബന്ധത്തില്‍ വിള്ളല്‍ വീണു എന്നതുകൊണ്ടു മാത്രം ഒരാള്‍ക്കെതിരെ ബലാത്സംഗ കുറ്റം ചുമത്താനാവില്ലെന്ന് കോടതി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. ലിവ് ഇന്‍ ബന്ധത്തില്‍ നിന്ന് ഒരാള്‍ പിന്മാറുന്നത് വിശ്വാസ വഞ്ചനയായി മാത്രമേ കാണാനാവൂ എന്ന് ജാമ്യം അനുവദിച്ചുകൊണ്ട് ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് അഭിപ്രായപ്പെട്ടു.
തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് ഈ കേസില്‍ സ്ത്രീയുടെ കണ്‍സന്റ് നേടിയെന്നാണ് പ്രോസിക്യൂഷന് വാദം. എന്നാല്‍ ദീര്‍ഘകാലമായി അടുപ്പമുള്ളവര്‍ക്കിടയില്‍ പിന്നീട് ബന്ധം പിരിഞ്ഞാല്‍ വിവാഹ വാഗ്ദാനം ലംഘിച്ചതിന്റെ പേരില്‍ ബലാത്സംഗക്കുറ്റം എങ്ങനെ നിലനില്‍ക്കുമെന്നാണ് കോടതിയുടെ നിരീക്ഷണം.
വിദേശ രാജ്യങ്ങളിലേതു പോലെ ഇപ്പോള്‍ നമ്മുടെ നാട്ടിലും ലിവ് ഇന്‍ ബന്ധങ്ങള്‍ സാധാരണമായിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ബന്ധം ഏറെ മുന്നോട്ടുപോയതിനു ശേഷമാവും ഇവരില്‍ ഒരാള്‍ക്ക് ഇതു തുടരാനാവില്ലെന്നു ബോധ്യപ്പെടുക. ഇങ്ങനെയൊരു സാഹചര്യത്തില്‍ ഒരാള്‍ക്കെതിരെ ബലാത്സംഗ കുറ്റം നിലനില്‍ക്കണമെന്നില്ല. അത് വിശ്വാസ വഞ്ചന മാത്രമാണെന്ന് ജസ്റ്റിസ് ബെച്ചു് കുര്യന് തോമസിന്റെ ബെഞ്ച് വ്യക്തമാക്കി.
Content Highlights – High Court, Allegations raised when the relationship deteriorates cannot be considered as a crime of rape