“ദ് കേരള സ്റ്റോറി’ : നിരോധനം എന്തിനെന്നു കോടതി, തമിഴ്നാടിനും,ബംഗാളിനും നോട്ടീസ്
“ദ് കേരള സ്റ്റോറി’ എന്ന സിനിമ ബംഗാളിൽ നിരോധിച്ചതിൽ സർക്കാരിനോട് വിശദീകരണം തേടി സുപ്രീം കോടതി. എന്തുകൊണ്ടാണെന്ന്
സിനിമ നിരോധിച്ചത് എന്ന് ബുധനാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് കോടതി വ്യക്തമാക്കി. സിനിമ പ്രദർശനം നിരോധിച്ച ബംഗാൾ സർക്കാരിന്റെ ഉത്തരവിന് എതിരായ ഹർജി പരിഗണിക്കവേ ആണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.
രാജ്യത്ത് മറ്റിടങ്ങളിൽ സിനിമ പ്രദർശിപ്പിക്കുന്നുവെങ്കിൽ ബംഗാളിൽ മാത്രം എന്താണ് പ്രശ്നമെന്ന് കോടതി ആരാഞ്ഞു. ചിത്രം പ്രദർശിപ്പിച്ചാൽ സംഘർഷമുണ്ടാകാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടെന്ന് ബംഗാൾ സർക്കാരിനു വേണ്ടി ഹാജരായ അഭിഷേക് മനു സിങ്വി കോടതിയെ അറിയിച്ചു. ഇത് അംഗീകരിക്കാൻ കോടതി തയ്യാറായില്ല. സിനിമ പിൻവലിച്ചതിൽ തമിഴ്നാട് സർക്കാരിനോടും മറുപടി ചോദിച്ചിട്ടുണ്ട്.