കാസര്‍ഗോഡ് രണ്ടിടങ്ങളില്‍ എൻ.ഐ.എ. പരിശോധന
അധോലോകസംഘങ്ങളുമായി ബന്ധമുണ്ടെന്ന വിവരത്തെ തുടർന്ന് ജില്ലയില്‍ രണ്ടിടങ്ങളില്‍ എൻ.ഐ.എ. പരിശോധന. ബേഡകം പോലീസ് സ്റ്റേഷൻ പരിധിയിലെ പടുപ്പ്, മഞ്ചേശ്വരം കുരുടപ്പദവ് എന്നിവിടങ്ങളിലെ രണ്ട് വീടുകളിലാണ് എൻ.ഐ.എ. സംഘം പരിശോധന നടത്തിയത്.
കുറ്റിക്കോല്‍ പടുപ്പിലെ ട്രാവല്‍ ഏജൻസി നടത്തുന്നയാളുടെ വീട്ടിലും കടയിലും പരിശോധന നടത്തി. ഇയാളെ കസ്റ്റഡിയിലെടുത്തതായാണ് വിവരം. രവി പൂജാരിയുടെ സംഘാംഗമായ കുരുടപ്പദവ് സ്വദേശിയുടെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും ഇയാള്‍ വീട്ടിലുണ്ടായിരുന്നില്ല.
ഇരുവരുടെയും വീട്ടില്‍നിന്ന് മൊബൈല്‍ഫോണ്‍, പെൻഡ്രൈവ്, സിം കാർഡ്, ആധാർ കാർഡ് എന്നിവ പിടിച്ചെടുത്തു. ചൊവ്വാഴ്ച രാവിലെ ആറിനാണ് കൊച്ചി, ബെംഗളൂരു എന്നിവിടങ്ങളില്‍നിന്നുള്ള എൻ.ഐ.എ. സംഘം രണ്ട് വീടുകളിലും പരിശോധന ആരംഭിച്ചത്. ഉച്ച 12 വരെ നീണ്ടു.