തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ ഇനിയുണ്ടാകില്ല; സുപ്രീംകോടതിയില്‍ മാപ്പു പറഞ്ഞ് പതഞ്ജലി
കോടതിയലക്ഷ്യക്കേസില്‍ സുപ്രീംകോടതിയില്‍ മാപ്പു പറഞ്ഞ് പതഞ്ജലി. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുമായി ബന്ധപ്പെട്ട് പതഞ്ജലി മാനേജിംഗ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണ കോടതിയില്‍ ഇന്നലെ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഖേദം പ്രകടിപ്പിച്ചത്.
കോടതിയോടു ബഹുമാനമുണ്ടെന്നും തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങള്‍ ഇനി ഉണ്ടാകില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
കോടതിയലക്ഷ്യവുമായി ബന്ധപ്പെട്ട് പതഞ്ജലി സഹസ്ഥാപകൻ ബാബ രാംദേവിനും എംഡി ആചാര്യ ബാലകൃഷ്ണനും ഏപ്രില്‍ രണ്ടിന് നേരിട്ടു ഹാജരാകാൻ ആവശ്യപ്പെട്ട് കോടതി നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ഇതിനു പിന്നാലെയാണ് പതഞ്ജലി സത്യവാങ്മൂലം സമർപ്പിച്ചത്.