കുടുംബാംഗങ്ങള്‍ക്ക് ഭീഷണി; കര്‍ഷക സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് ഭാരവാഹികള്‍
കര്‍ഷക സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് ഭാരവാഹികള്‍. സമരത്തില്‍ ഉറച്ചാണ് മുന്നോട്ട് പോകുന്നതെന്നും പിന്നോട്ടില്ലെന്നും കോര്‍ഡിനേഷന്‍ ഭാരവാഹി കെ വി ബിജു കൈരളി ന്യൂസിനോട് പറഞ്ഞു.
സമരത്തില്‍ പങ്കെടുക്കുന്നവരുടെ കുടുംബാംഗങ്ങളെ പൊലീസ് ഭീഷണിപ്പെടുത്തുന്നുവെന്നും പാസ്പോര്‍ട്ട് പിടിച്ചുവെക്കുമെന്ന് പറഞ്ഞുവെന്നും കെ വി ബൈജു പറഞ്ഞു.
അതേസമയം ദില്ലി ചലോ മാര്‍ച്ചില്‍ കര്‍ഷകര്‍ക്കെതിരെ കണ്ണീര്‍വാതകം പ്രയോഗിച്ച് പൊലീസ് രംഗത്തെത്തി. പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലാണ് സംഘര്‍ഷം നടന്നത്. പ്രതിഷേധക്കാര്‍ക്ക് നേരെ ഹരിയാന പൊലീസാണ് കണ്ണീര്‍വാതകം പ്രയോഗിച്ചത്. കര്‍ഷകരുടെ ട്രക്കുകള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. യാതൊരു പ്രകോപനവും ഇല്ലാതെയാണ് കര്‍ഷകര്‍ക്ക് നേരെ കണ്ണീര്‍വാതകം പ്രയോഗിച്ചത്.