പോരാട്ടവീര്യത്തിന്റേയും ത്യാഗത്തിന്റേയും ഓര്‍മ്മപ്പെടുത്തല്‍; രാജ്യം ഇന്ന് 76-ാമത് കരസേനാ ദിനം ആചരിക്കും
രാജ്യം ഇന്ന് 76-ാമത് കരസേനാ ദിനം ആചരിക്കും. ലക്നൗ ഗൂര്‍ഖ റൈഫിള്‍സ് റെജിമെന്റല്‍ സെന്ററിലാണ് കരസേനാ ദിനത്തോടനുബന്ധിച്ചുള്ള പരേഡ് നടക്കുക.
കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ അഭിവാദ്യം സ്വീകരിക്കും. വൈകിട്ട് നടക്കുന്ന ശൗര്യ സന്ധ്യയില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവര്‍ണര്‍ ആനന്ദി ബെൻ പട്ടേല്‍ എന്നിവര്‍ പങ്കെടുക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് ഉപയോഗിച്ച് മികച്ച പരേഡ് സംഘത്തെ തിരഞ്ഞെടുക്കും എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ഇത് രണ്ടാം തവണയാണ് രാജ്യതലസ്ഥാനത്തിന് പുറത്ത് കരസേനാ ദിനം ആചരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ബെംഗളൂരുവിലെ എംഇഡി ആൻഡ് സെന്റര്‍ പരേഡ് ഗ്രൗണ്ടിലായിരുന്നു കരസേനാ ദിനാചരണം.
ലക്നൗ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമാൻഡ് ഓഫ് ആര്‍മിയുടെ സെൻട്രല്‍ കമാൻഡിന് കീഴിലാണ് ഈ വര്‍ഷം പരേഡ് നടക്കുക.