വില വീണ്ടും കയറുന്നു; തക്കാളി 300ലേക്ക്

വരും ദിവസങ്ങളില്‍ തക്കാളി വില 300ലേക്ക് എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹിയില്‍ തക്കാളിക്ക് ചില്ലറവിപണയില്‍ കിലോയ്ക്ക് 250 രൂപയായി. മൊത്തവ്യാപാരികള്‍ പറയുന്നത് തക്കാളി വില 300 കടക്കുമെന്നാണ്.
മൊത്തവിപണിയില്‍ തക്കാളി വില 160 രൂപയില്‍ നിന്ന് 220 രൂപയായി ഉയര്‍ന്നതോടെയാണ് ചില്ലറവിപണയില്‍ തക്കാളി വില 250 രൂപവരെയായത്. ഡല്‍ഹിയിലെ മദര്‍ ഡയറിയില്‍ തക്കാളിയുടെ ചില്ലറ വില കിലോയ്ക്ക് 259 രൂപയാണ്. തക്കാളിയുടെ ലഭ്യതക്കുറവാണ് വില വര്‍ധനവിന് കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്
തക്കാളിയെ കൂടാതെ ബീന്‍സ്, കാരറ്റ്. ഇഞ്ചി, പച്ചമുളക്, സവാള തുടങ്ങിയ സാധനങ്ങളുടെയും വില കുതിച്ചുയരുകയാണ്. കര്‍ണാടക, മഹാരാഷ്ട്ര, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് എത്തുന്ന പച്ചക്കറി വാഹനങ്ങളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായതായി വ്യാപാരികള്‍ പറയുന്നു.