ഡല്‍ഹിയില്‍ രണ്ടുപേര്‍ അജ്ഞാതൻ്റെ വെടിയേറ്റ് മരിച്ചു
Posted On September 6, 2025
0
5 Views

ഡല്‍ഹിയില്‍ അജ്ഞാതന്റെ വെടിയേറ്റ് രണ്ടുപേര്‍ മരിച്ചു. ഈ സംഭവത്തിൻ്റെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് വരികയാണെന്ന് ഡല്‍ഹി പൊലീസ് പറയുന്നു. ഡല്‍ഹിയിലെ പ്രതാപ് നഗറില്‍ വച്ച് ഇന്നലെ രാത്രി 7.15 ഓടെയായിരുന്നു സംഭവം.
അക്രമിയുടെ വെടിയേറ്റ ഉടന്‍ തന്നെ ഇരുവരെയും സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.