യുഎഇ പ്രസിഡന്റ് ഇന്ന് ഇന്ത്യയിലെത്തും
Posted On January 9, 2024
0
342 Views

പത്താമത് വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റില്‍ പങ്കെടുക്കാന്‍ യുഎഇ പ്രസിഡന്റ് ഷെയ്ക് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഇന്ന് ഇന്ത്യയിലെത്തും.
അഹമ്മദാബാദ് വിമാനത്താവളത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഷെയ്ക് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ സ്വീകരിക്കും. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് മൂന്ന് കിലോമീറ്റര്‍ ദൂരം റോഡ് ഷോയായി നീങ്ങും.
ഗുജറാത്തിലേക്ക് വന്‍കിട നിക്ഷേപങ്ങള്‍ ലക്ഷ്യമിട്ട് നടത്തുന്ന വൈബ്രന്റ് സമ്മിറ്റ് നാളെയാണ്. മൂന്ന് ദിവസം സംസ്ഥാനത്തുള്ള പ്രധാനമന്ത്രി വിവിധ രാജ്യ തലവന്മാരുമായും വ്യവസായ പ്രമുഖരുമായും കൂടിക്കാഴ്ച നടത്തും.