കോൺഗ്രസും എൻസിപിയും കൂടെ നിന്നു; വിമതർ പിന്നിൽ നിന്ന് കുത്തി: ഉദ്ധവ് ഠാക്കറെ
കോണ്ഗ്രസും എന്സിപിയും തന്നെ ഏറെ സഹായിച്ചപ്പോള് വിമതര് തന്നെ പിന്നില് നിന്ന് കുത്തുകയായിരുന്നുവെന്ന് ഉദ്ധവ് ഠാക്കറെ. എല്ലാവര്ക്കും നന്ദി അറിയിച്ചുകൊണ്ട് വൈകാരികമായായിരുന്നു മന്ത്രിസഭാ യോഗത്തില് മുഖ്യമന്ത്രിയുടെ പ്രതികരണം.
രണ്ടരവര്ഷത്തിനിടെ എന്തെങ്കിലും തെറ്റ് പറ്റിയെങ്കില് ക്ഷമിക്കണമെന്നും ഉദ്ധവ് ഠാക്കറെ അഭ്യര്ത്ഥിച്ചു. മഹാരാഷ്ട്രയില് വിശ്വാസവോട്ടെടുപ്പ് തടയണമെന്ന മഹാവികാസ് അഘാഡിയുടെ ഹര്ജിയില് സുപ്രിംകോടതി തീരുമാനം എതിരായാല് രാജി വയ്ക്കുമെന്നും ഉദ്ധവ് ഠാക്കറെ പറഞ്ഞു.
എൻസിപിയും കോൺഗ്രസും സഖ്യത്തിന് നൽകിയ സഹകരണത്തിൽ മുഖ്യമന്ത്രി സംതൃപ്തി അറിയിച്ചതായി എൻസിപി സംസ്ഥാന അധ്യക്ഷനും ജലവിഭവ വകുപ്പ് മന്ത്രിയുമായ ജയന്ത് പാട്ടീൽ മാധ്യമങ്ങളോട് പറഞ്ഞു.