രാജ്യത്തെ തൊഴിലില്ലായ്മ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
കഴിഞ്ഞ രണ്ടുവര്‍ഷത്തെക്കാള്‍ രാജ്യത്തെ തൊഴിലില്ലായ്മ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യൻ എക്കണോമി റിപ്പോര്‍ട്ട് പ്രകാരം ഒക്ടോബറില്‍ തൊഴിലില്ലായ്മ 10.05% ആണ്.
മുൻമാസത്തേക്കാള്‍ 3 ശതമാനത്തോളം ആണ് തൊഴിലില്ലായ്മ വര്‍ധിച്ചത്. 2021 മെയ് മാസത്തിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഗ്രാമീണ മേഖലയിലാണ് തൊഴിലില്ലായ്മ ഏറ്റവും കൂടുതല്‍. 10.82% ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ. നഗരങ്ങളിലെ ശരാശരി തൊഴിലില്ലായ്മ 6. 2% മാണ്.സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് ഡെവലപ്പൻ സൊസൈറ്റിയുടെ സര്‍വേയില്‍ രാജ്യത്തെ 15 വയസ് മുതല്‍ 34 വയസു വരെയുള്ളവരില്‍ 34 ശതമാനം പേരും നേരിടുന്ന ഏറ്റവും വലിയ പ്രശ്നം തൊഴിലില്ലായ്മയാണ്.