കേന്ദ്ര ബജറ്റ് എഫക്റ്റ്; ഓഹരി വിപണിക്ക് വൻ നഷ്ടം, സെൻസെക്സ് ആയിരം പോയിന്റില്‍ അധികം ഇടിഞ്ഞു
കേന്ദ്ര ബജറ്റിന്റെ ചുവടുപിടിച്ച് മുന്നേറ്റം പ്രതീക്ഷിച്ച ഇന്ത്യൻ ഓഹരി വിപണി വൻ തകർച്ചയിലേക്ക്. എസ് ആന്റ് പി ബിഎസ്ഇ സെൻസെക്സ് 1000 പോയിൻറ് ഇടിഞ്ഞ് 80,000-ന് താഴെയായി, എൻഎസ്ഇ നിഫ്റ്റി 50 കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരണം പൂർത്തിയാക്കിയതോടെ 300 പോയിൻറിലധികം ഇടിഞ്ഞ് 24,200 ലാണ് വ്യാപാരം ഇപ്പോള്‍ വ്യാപാരം നടത്തി കൊണ്ടിരിക്കുന്നത്.
മൂലധന നേട്ടത്തിനും ട്രേഡിംഗ് ഡെറിവേറ്റീവുകള്‍ക്കും ഉള്‍പ്പെടെ നികുതി ഉയർത്താൻ സർക്കാർ നിർദ്ദേശിച്ചതിനാലാണ് ഓഹരി വിപണികള്‍ ഗണ്യമായി ഇടിഞ്ഞതെന്ന് വിദഗ്ധർ പറയുന്നു. എൻഎസ്ഇ നിഫ്റ്റി 50, എസ് ആന്റ് പി ബിഎസ്ഇ സെൻസെക്സ് എന്നിവ ഒരു ശതമാനത്തില്‍ അധികം ഇടിവാണ് നേരിട്ടത്.