ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ ബിജെപി രാഷ്ട്രപതി സ്ഥാനാർഥിയാക്കിയേക്കും
ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ബി ജെ പി അധ്യക്ഷന്‍ ജെപി നഡ്ഡ എന്നിവര്‍ വെങ്കയ്യ നായിഡുവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച്ച നടത്തി.
രാഷ്ട്രപതി സ്ഥാനാര്‍ഥിയാവാന്‍ വെങ്കയ്യ നായിഡു വിമുഖത കാണിച്ചാല്‍ മാത്രമേ മറ്റൊരു പേരിലേക്ക് ബിജെപി കടക്കുകയുള്ളൂവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി യശ്വന്ത് സിന്‍ഹയെ പ്രഖ്യാപിക്കുമെന്ന വാര്‍ത്തകള്‍ വന്നിരുന്നു. രാഷ്ട്രപതി സ്ഥാനാര്‍ഥിയാകുന്നതിന് സൂചന നല്കി യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ചിരുന്നു. തുടര്‍ന്നാണ് ബിജെപിയും സ്ഥാനാര്‍ഥി നിര്‍ണയം നടത്തുവെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്.
സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് രാജ്നാഥ് സിങ് പ്രതിപക്ഷ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ കൃത്യമായ ഒരു പേര് പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചിരുന്നില്ല.
Content Highlights – Presidential Election, Venkaiah Naidu is reportedly being considered as the BJP’s Candidate