വിസ തട്ടിപ്പ് കേസ്; കാര്‍ത്തി ചിദംബരത്തിന്റെ ചെന്നൈയിലെ വീട്ടില്‍ സിബിഐ റെയ്ഡ്
വിസ അഴിമതിയുമായി ബന്ധപ്പെട്ട് രാജ്യസഭാ എംപി കാര്‍ത്തി ചിദംബരത്തിന്റെ വീട്ടില്‍ സിബിഐ വീണ്ടും പരിശോധ നടത്തി. കാര്‍ത്തിയുടെ ഭാര്യ വിദേശയത്തായിരുന്നതിനാല് നേരത്തെ നടത്തിയ റെയ്ഡില്‍ ഒരു അലമാര പരിശോധിച്ചിരുന്നില്ല. അതിനാലാണ് ഇന്ന് വീണ്ടും റെയ്ഡ് നടത്തി നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സിബിഐ ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കെത്തിയത്.
2001ല്‍ കാര്‍ത്തി ചിദംബരം ധനകാര്യ മന്ത്രിയായിരുന്ന കാലത്ത് 50 ലക്ഷത്തോളം രൂപ കൈക്കൂലി വാങ്ങി 263 ചൈനീസ് പൗരന്മാര്ക്ക് വിസ നല്‍കിയെന്നാണ് കേസ്. ഈ കേസുമായി ബന്ധപ്പെട്ടാണ് ഇന്ന് സിബിഐ പരിശോധന നടത്തിയത്.
മുംബൈയിലെ ഒരു സ്ഥാപനം വഴി വിസ കണ്‍സല്‍ട്ടന്‍സി ഫീസ് എന്ന വ്യാജേന ഇടനിലക്കാരന് 50 ലക്ഷം രൂപ കോഴപ്പണം കൈമാറിയതിന്റെ തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥന് ലഭിച്ചിരുന്നു.
ഇതേ കേസിൽ നേരത്തെ പി ചിദംബരത്തിന്റെ വീട്ടിലും ഓഫീസിലും സിബിഐ യും ഇ ഡിയും നേരത്തേ റെയ്ഡ് നടത്തിയിരുന്നു.
Content Highlights – Karti Chidambaram, CBI raid, Visa Fraud Case