ആദ്യം പറഞ്ഞ സ്ഥലത്ത് നിന്നും മാറി കുഴിച്ചപ്പോൾ കണ്ടെത്തിയത് ഒട്ടേറെ അസ്ഥികൂടങ്ങൾ; ധർമ്മസ്ഥലയിലെ സർവ്വാധികാരി കുടുങ്ങുമോ??

ഇന്നലെ നടന്ന തെരച്ചിലിലും ധര്‍മസ്ഥലയില്‍ നിന്ന് വീണ്ടും അസ്ഥികള്‍ കണ്ടെത്തിയിട്ടുണ്ട് . പതിനൊന്നാം സ്പോട്ടില്‍ നിന്ന് മാറി വനത്തിലാണ് അസ്ഥികള്‍ കണ്ടെത്തിയത്. നേത്രാവതി നദിക്കരയിലെ കാട്ടില്‍ ഇതുവരെയായി നടന്ന കുഴിക്കലില്‍ ഏതാനും അസ്ഥികള്‍ മാത്രമാണ് കണ്ടെത്താൻ കഴിഞ്ഞത്. എന്നാല്‍ ഇന്നലെ ഒരു ദിവസം മാത്രം നിരവധി തലയോട്ടികളും അസ്ഥിക്കൂടങ്ങളുമാണ് കണ്ടെത്തിയതെന്നാണ് റിപ്പോർട്ടുകൾ.
ശുചീകരണത്തൊഴിലാളി പോലീസിൽ വെളുപ്പെടുത്തിയ കൂട്ടക്കുഴിമാടം ഈ സ്ഥലം ആയിരിക്കാം എന്നാണ് ധര്‍മ്മസ്ഥലയിലെ ആക്ഷന്‍ കമ്മറ്റി പ്രവര്‍ത്തകര്‍ പറയുന്നത്. എന്നാല്‍ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഇക്കാര്യം ഒന്നും സ്ഥിരീകരിച്ചിട്ടില്ല. ഇത് മാത്രമല്ല, ആദ്യം അസ്ഥി കിട്ടിയ കാര്യങ്ങളും അവർ പുറത്ത് അറിയിച്ചിട്ടില്ല. എസ്ഐടി പറയുന്നത് ഇത് കേസിനെ ബാധിക്കുന്ന കാര്യമായത് കൊണ്ട് മാധ്യമ പ്രവര്‍ത്തകരുമായി പങ്കുവെക്കേണ്ടതില്ല എന്നാണ്.
ഇന്നലെ തെരച്ചിൽ നടത്തിയത്, ശുചീകരണത്തൊഴിലാളിയുടെ പറഞ്ഞത് അനുസരിച്ച് മാർക്ക് ചെയ്ത സ്ഥലത്തല്ല. മാര്‍ക്ക് ചെയ്ത സ്പോട്ടിൽ നിന്ന് മാറിയാണ് തിരച്ചില്‍ നടത്തിയത്. പതിനൊന്നാമത്തെ പോയിന്റിലാണ് തിരിച്ചില്‍ നടക്കേണ്ടത്. എന്നാൽ ഇവിടെ നിന്ന് മീറ്ററുകള്‍ അകലെയാണ് പുതിയ പോയിന്റ്. രാവിലെ സാക്ഷി ഈ പുതിയ പോയിന്റ് കാണിച്ചുകൊടുത്തു എന്നും പറയുന്നുണ്ട്. ചിലപ്പോൾ ആ സലാം കണ്ടപ്പോൾ അയാൾക്ക് ഓർമ്മ വന്നതും ആകണം.
ഇതോടെ ഡിസിപി അടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ കാടിനകത്ത് കയറി, കുഴിക്കലിന് നേതൃത്വം നല്കി. വനം വകുപ്പ് ഉദ്യോഗസ്ഥരും തിരച്ചില്‍ നടക്കുന്ന കാടിനകത്തുണ്ട്.
സാക്ഷിയുടെയും അഭിഭാഷകന്റെയും സാനിധ്യത്തിലാണ് എല്ലായിടത്തും കുഴിക്കല്‍ നടക്കുന്നത്. ഇങ്ങനെ മൂന്ന് മീറ്റര്‍ കുഴിച്ചപ്പേഴാണ് നിരവധി അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത് എന്നാണ് പറയുന്നത്. എസ്ഐടി ഇത് സ്ഥിരീകരിക്കുന്നില്ലെങ്കിലും, ചില പ്രാദേശിക മാധ്യമങ്ങളും, ന്യൂസ് 18നും ഈ വിവരം പുറത്ത് വിട്ടിരുന്നു. ധര്‍മ്മസ്ഥല ആക്ഷന്‍ കമ്മറ്റി അംഗങ്ങളും കൂടുതല്‍ അസ്ഥികൂടങ്ങൾ കണ്ടെത്തിയത് സമ്മതിക്കുന്നുണ്ട്.
നേരത്തെ ഈ സാക്ഷി പറഞ്ഞത് പോലെ എല്ലാ സ്പോട്ടിൽ നിന്നും അസ്ഥികൂടങ്ങൾ കിട്ടിയില്ല. സൈറ്റ് നമ്പര്‍ 6ല്‍നിന്ന് ഒരു അസ്ഥികൂടം ആദ്യം ലഭിച്ചിരുന്നു. അതിനുശേഷം ഇപ്പോഴാണ് കൂടതല്‍ മൃതദേഹ അവശിഷ്ടങ്ങള്‍ കിട്ടുന്നത്. ഇനി 11,12,13 സ്പോട്ടുകളില്‍ തിരിച്ചില്‍ നടത്താനുണ്ട്. കിട്ടിയ അസ്ഥികൾ പരിശോധിക്കുന്നത് ബെംഗളുരുവിലെ എഫ്എസ്എല് ലാബിലാണ്. ഇന്നലെ കിട്ടിയ അസ്ഥികൂടങ്ങളും അങ്ങോട്ടാണ് കൊണ്ടുപോകുന്നത്. ഇവയുടെ പ്രായം, ലിംഗഭേദം, മരണകാരണം എന്നിവ നിർണയിക്കാനാണ് ഈ പരിശോധന.
ഇതിനിടെ കേസിലെ സാക്ഷിയെ ഭീഷണിപ്പടുത്തിയ എസ്ഐടി സംഘത്തിലെ പൊലിസ് ഓഫീസറെ മാറ്റാത്തത്തില് വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയരുന്നുണ്ട്. ധര്‍മ്മസ്ഥല ആക്ഷന്‍ കമ്മറ്റി അംഗങ്ങളും പരാതി നൽകും എന്നാണറിയുന്നത്.
ഇത്രയും ആളുകൾ ഏറെ വര്‍ഷങ്ങളായി കാണാതായിട്ടും കാര്യമായ അന്വേഷണമോ, അതോടൊപ്പം ജനങ്ങളുടെ പ്രതിഷേധമോ ഒന്നും ധർമ്മസ്ഥാലയിൽ ഉണ്ടായില്ല. അതുകൊണ്ട് തന്നെ, കുറ്റവാളികളെ കണ്ടെത്താൻ കഴിയുമോ എന്നറിയാൻ അന്വേഷണത്തിന്റെ അവസാനം വരെയും കാത്തിരിക്കണം. കാരണം ആരോപണം ഉന്നയിക്കപ്പെട്ടിരിക്കുന്നത് ധർമ്മസ്ഥാലയിലെ സർവ്വാധികാരി ആയ വീരേന്ദ്ര ഹെഗ്ഡെ നയിക്കുന്ന സംഘത്തിനെതിരെ ആണ്.