അമേരിക്കൻ യുദ്ധക്കപ്പല്‍ ആക്രമിച്ചെന്ന് ഹൂതികള്‍
ചെങ്കടല്‍ വഴിയുള്ള ചരക്കുകടത്ത് സുരക്ഷിതമാക്കാൻ യു.എസും യു.കെയും നേതൃത്വം നല്കുന്ന സംയുക്ത സേന നടപടികള്‍ സജീവമാക്കുന്നതിനിടെ അമേരിക്കൻ യുദ്ധക്കപ്പല്‍ ആക്രമിച്ചെന്ന അവകാശവാദവുമായി ഹൂതികള്‍.
ഞായറാഴ്ച വൈകീട്ട് യു.എസ്.എസ് ലെവിസ് ബി. പുള്ളറിനുനേരെ ആക്രമണം നടത്തിയെന്നാണ് അവകാശവാദം.
ഹൂതി വിരുദ്ധ സൈനിക നീക്കങ്ങള്‍ക്ക് നേതൃത്വം കൊടുത്ത് അറബിക്കടലിലും പരിസരങ്ങളിലും സഞ്ചരിക്കുന്ന യുദ്ധക്കപ്പലാണിത്. ഏദൻ കടലില്‍ കപ്പലിനുനേരെ മിസൈല്‍ തൊടുത്തതായി ഹൂതി സൈനിക വക്താവ് ബ്രിഗേഡിയർ ജനറല്‍ യഹ്യ സരീ പറഞ്ഞു. എന്നാല്‍, യു.എസ്.എസ് ലെവിസ് ബി. പുള്ളർ ആക്രമിക്കപ്പെട്ടില്ലെന്നും ഇത്തരം അവകാശവാദങ്ങള്‍ മുമ്ബും നടത്തിയിരുന്നതാണെന്നും അമേരിക്കൻ നാവിക സേന പ്രതികരിച്ചു.