റഷ്യയെ ഞെട്ടിച്ച് കൊണ്ട് ഡ്രോൺ ആക്രമണം, വിമാനത്താവളങ്ങൾ അടച്ചിട്ടു; സർവ്വനാശം ഇരന്ന് വാങ്ങുന്ന സെലൻസ്കിയും ഉക്രൈനും

സമാധാന ചർച്ചകൾക്ക് ശേഷം റഷ്യ അടങ്ങി നിൽക്കുമ്പോളും, ഒരു കാര്യവുമില്ലാതെ പ്രകോപനം സൃഷ്ടിക്കുകയാണ് ഉക്രൈനും യൂറോപ്യൻ രാജ്യങ്ങളും. റഷ്യന്‍ തലസ്ഥാനമായ മോസ്കോയെ ലക്ഷ്യമിട്ട് വലിയ ഡ്രോണ്‍ ആക്രമണം ഉണ്ടായി. ഇന്നലെ ശനിയാഴ്ചയാണ് മോസ്കോ ഉള്‍പ്പെടെയുള്ള മേഖലകളെ ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണമുണ്ടായത്.
മോസ്കോയ്ക്ക് നേരേ തൊടുത്തുവിട്ട ഡ്രോണ്‍ റഷ്യന്‍ വ്യോമപ്രതിരോധ സംവിധാനം വെടിവെച്ചിട്ടെന്നും ഇതിന്റെ അവശിഷ്ടങ്ങള്‍ വിദഗ്ധര്‍ പരിശോധിച്ചുവരികയാണെന്നും മോസ്കോ മേയര്‍ സെര്‍ജി സോബിയാനിന്‍ പറയുന്നു.
മോസ്കോ ഉള്‍പ്പെടെയുള്ള മേഖലകളെ ലക്ഷ്യമിട്ട് കൊണ്ട് 32 ഡ്രോണുകളാണ് മൂന്നുമണിക്കൂറിനുള്ളില്‍ പറന്നെത്തിയത്. റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് റോയിട്ടേഴ്സ് ആണിത് റിപ്പോര്‍ട്ട് ചെയ്തത്.
ഈ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ റഷ്യയിലെ വിവിധ വിമാനത്താവളങ്ങള്‍ അടച്ചിട്ടതായും റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ടിലുണ്ട്. മോസ്കോയുടെ കിഴക്കൻ, തെക്കുകിഴക്കൻ മേഖലകളായ ഇസെവ്സ്ക്, നിഷ്നി നോള്വ് ഗൊറോഡ്, സമാറ, പെന്‍സ, താംബോവ്, തുടങ്ങിയ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനങ്ങളാണ് താത്കാലികമായി നിര്‍ത്തിവെച്ചത്.
അതേസമയം, ഡ്രോണ്‍ ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ശനിയാഴ്ചയാണ് മോസ്കോ നഗരത്തെ ലക്ഷ്യമാക്കി ഡ്രോണ്‍ ആക്രമണം നടന്നെങ്കിലും റഷ്യന്‍ വ്യോമ പ്രതിരോധ സംവിധാനം ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും ഡ്രോണുകളെ തകര്‍ക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.
നേരത്തെ ജൂൺ മാസത്തിലും റഷ്യയെ ഞെട്ടിച്ച് കൊണ്ട് വലിയൊരു ഡ്രോൺ ആക്രമണം ഉക്രൈൻ നടത്തിയിരുന്നു. സെലെന്‍സ്കിയെ പുടിന് കീഴടക്കാന്‍ പോകുകയാണെന്ന വാർത്ത പ്രചരിക്കുമ്പോളാണ് എ ആക്രമണം ഉണ്ടായത്. റഷ്യയ്ക്കെതിരായ യുക്രെയ്നിന്റെ ആ ആക്രമണത്തെ ഓപ്പറേഷന് സ്പൈഡേഴ്സ് വെബ് എന്നാണ് വിളിച്ചിരുന്നത്.
കിഴക്കന്‍ സൈബീരിയ മുതല്‍ പടിഞ്ഞാറന്‍ അതിര്‍ത്തി വരെയുള്ള റഷ്യയിലുടനീളമുള്ള അഞ്ച് സുപ്രധാന വ്യോമതാവളങ്ങളെയാണ് യുക്രെയ്ന് അന്ന് ലക്ഷ്യം വച്ചത്. ആക്രമണത്തില്‍ നിരവധി റഷ്യന്‍ ലോംഗ് റേഞ്ച് ബോംബര്‍ വിമാനങ്ങളും നിരീക്ഷണ വിമാനങ്ങളും തകർന്നിരുന്നു. അന്ന് റഷ്യയ്ക്ക് 700 കോടിയോളം ഡോളറിന്റെ നാശനഷ്ടമുണ്ടായെന്നാണ് റിപ്പോർട്ടുകൾ.
എന്തായാലും ഇന്നലെ നടന്ന ആക്രമണം നിലവിൽ നടന്നു വരുന്ന സമാധാന ചർച്ചകളെ കാര്യവുമായി ബാധിക്കുമെന്ന കാര്യം ഉറപ്പാണ്. ഇത് ഉക്രൈൻ നടത്തിയ ആക്രമണം അല്ലെങ്കിൽ നാറ്റോ സഖ്യത്തിലെ രാജ്യങ്ങൾ നടത്തിയ ആക്രമണം ആകാമെന്നാണ് സൂചനകൾ. രാജ്യത്തിനോട് ചേർന്ന് കിടക്കുന്ന ശത്രുക്കളാണ് ഡ്രോൺ വഴി ആക്രമണം നടത്തുന്നത്.
തങ്ങളുടെ നേർക്കുള്ള വൻ ശക്തികളുടെ ഭീഷണിയുടെ സാഹചര്യത്തിൽ ആണവ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുമെന്ന് റഷ്യൻ ആണവ മേധാവി അലക്സി ലിഖാചേവ് കഴിഞ്ഞ ആഴ്ചയാണ് പ്രഖ്യാപിച്ചത്. നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യത്തിൽ രാജ്യത്തിനുമേൽ നിഴൽ വിരിക്കുന്ന ഭീഷണികൾക്കെതിരെ സുരക്ഷ മുൻനിർത്തി പ്രതിരോധമൊരുക്കാൻ തങ്ങൾ ബാധ്യസ്ഥരാണെന്ന് അലക്സി ലിഖാചേവ് പറഞ്ഞു.
നിലവിൽ റഷ്യയുടെ പക്കൽ 4300ഉം യു.എസിന്റെ പക്കൽ 3700 ആണവശേഷിയുള്ള യുദ്ധോപകരണങ്ങൾ ഉള്ളതായും ഇത് ലോകത്ത് മൊത്തമുള്ള ആണവായുധങ്ങളുടെ 87 ശതമാനം വരുമെന്നും ഉള്ള കണക്കുകൾ അടുത്തിടെ ഫെഡറേഷൻ ഓഫ് അമേരിക്കൻ സൈന്റിസ്റ്റ്സ് പുറത്തുവിട്ടിരുന്നു. ആ ലിസ്റ്റ് പ്രകാരം 600 ആണവായുധങ്ങളുമായി ചൈന മൂന്നാംസ്ഥാനത്തുണ്ട്. ഫ്രാൻസ് 290, ബ്രിട്ടൻ 225, ഇന്ത്യ 180, പാകിസ്താൻ 130, ഇസ്രായേൽ 90, ഉത്തരകൊറിയ 50 എന്നിങ്ങനെയാണ് കണക്കുകൾ.