ഭീമാകാരൻ അനാകോണ്ട ആമസോണ്‍ മഴക്കാടുകള്‍ക്കുള്ളില്‍ ചത്തനിലയില്‍; കൊന്നത് വേട്ടക്കാരെന്ന് സംശയം
ലോകത്തിലെ ഏറ്റവും വലിയ പാമ്ബെന്ന് കരുതപ്പെടുന്ന അനാകോണ്ടയെ ചത്തനിലയില്‍ കണ്ടെത്തി. പിന്നില്‍ വേട്ടക്കാരാണെന്ന് സംശയം.
26 അടി നീളവും 440 പൗണ്ടിലധികം ഭാരവുമുള്ള അന ജൂലിയ എന്ന അനാകോണ്ടയെയാണ് ബ്രസീലിയൻ ആമസോണ്‍ മഴക്കാടുകള്‍ക്കുള്ളില്‍ ചത്തനിലയില്‍ കണ്ടെത്തിയത്. നാഷനല്‍ ജിയോഗ്രാഫിക്കിൻ്റെ സിനിമ ചിത്രീകരണ വേളയിലാണ് ഹോളിവുഡ് നടൻ വില്‍ സ്മിത്ത് അടങ്ങുന്ന സംഘം ജീവനറ്റ പാമ്ബിനെ കണ്ടത്.
ജീവശാസ്ത്രജ്ഞർ അനാകോണ്ടയുടെ ഡി.എൻ.എ സൂക്ഷ്മമായി വിശകലനം ചെയ്തതില്‍ നിന്ന് മറ്റ് അനാകോണ്ടകളെ അപേക്ഷിച്ച് 5.5% വലിപ്പത്തില്‍ വ്യത്യാസം കണ്ടെത്തിയിട്ടുണ്ട്. തെക്കൻ ബ്രസീലിലെ മാറ്റോ ഗ്രോസോ ഡോ സുള് സ്റ്റേറ്റിലെ ഫോർമോസോ നദിയുടെ തീരത്താണ് പാമ്ബിന്റെ ചേതനയറ്റ ശരീരത്തിന് അന്ത്യവിശ്രമ മൊരുക്കിയത്. ഡച്ച് ഗവേഷകനായ പ്രൊഫസർ ഫ്രീക് വോങ്ക് ഈ വിവേകശൂന്യമായ പ്രവൃത്തിക്ക് ഉത്തരവാദികളായ വേട്ടക്കാരെ അപലപിച്ചു.
പച്ച അനാകോണ്ടയെ ഈ വാരാന്ത്യത്തില്‍ നദിയില്‍ ചത്ത നിലയില്‍ കണ്ടെത്തിയെന്നത് ഏറെ വേദനയോത്യാണ് അറിയിക്കുന്നതെന്ന് അദ്ദേഹം ഇൻസ്റ്റഗ്രാമില്‍ കുറിച്ചു.