ഐസ്ലാൻഡില് വീണ്ടും അഗ്നിപര്‍വ്വത സ്ഫോടനം; നഗരത്തെ വിഴുങ്ങി ലാവ
ഐസ്ലാൻഡില് വീണ്ടും അഗ്നിപര്‍വ്വത സ്ഫോടനം. ഒരു മാസത്തിനിടെയുണ്ടാകുന്ന രണ്ടാമത്തെ സ്ഫോടനത്തെ തുടര്‍ന്ന് വീടുകള്‍ കത്തിനശിച്ചു. ഞായറാഴ്ച പുലര്‍ച്ചെ റെയ്ക്ജാൻസ് ഉപദ്വീപിലെ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ച് ഗ്രിൻഡാവിക് ടൗണിലേക്ക് ലാവ ഒഴുകിയെത്തുകയായിരുന്നു.
ഡിസംബറിലെ ഒരു പൊട്ടിത്തെറിക്ക് ശേഷം നിര്‍മ്മിച്ച പ്രതിരോധ സംവിധാനം കാരണം ലാവ ഭാഗികമായി അടങ്ങിയിട്ടുണ്ട്, എന്നാല്‍ ചിലത് തകര്‍ത്തുകൊണ്ട് ലാവ ഒഴുകിയെത്തുകയായിരുന്നു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ആളുകളെ നേരത്തെ തന്നെ മാറ്റിയതിനാല്‍ ആളപായമില്ല. വിമാന സര്‍വീസുകളെയും ബാധിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.
നഗരത്തിലേക്കുള്ള പ്രധാന റോഡ് ലാവ ഒഴുകിയത് കാരണം തടസ്സപ്പെട്ടിരിക്കുകയാണ്. ഉരുകിയ ലാവാ പ്രവാഹം ഉച്ചയോടെ പട്ടണത്തിലേക്ക് എത്തി. ഉരുകിയ പാറയുടെയും പുകയുടെയും ഉറവകള്‍ ഗ്രിൻഡാവിക് പ്രദേശത്ത് ആകെ പടര്‍ന്നു. സ്ഫോടനത്തില്‍ ഏതാനും വീടുകള്‍ കത്തിനശിക്കുകയും ചെയ്തു.