ശ്രീലങ്കയ്ക്ക് നല്കുന്ന സഹായം ഇനിയും തുടരും; വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍
ശ്രീലങ്കയ്ക്ക് ഇന്ത്യ നല്കുന്ന സഹായം ഇനിയും തുടരുമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയിലെ സാധ്യമായ എല്ലാ മേഖലകളിലും വികസന സഹായം തുടരുമെന്നാണ് അദ്ദേഹം അറിയിച്ചത്. ശ്രീലങ്ക-ഇന്ത്യ പാര്‍ലമെന്ററി ഫ്രണ്ട്ഷിപ്പ് അസോസിയേഷന്റെ ഭാഗമായി പാര്‍ലമെന്റ് അംഗങ്ങളുമായി വീഡിയോ കോളിലൂടെ സംസാരിക്കവെയാണ്, ഇന്ത്യ-ശ്രീലങ്ക ബന്ധം ശക്തിപ്പെടുത്തുന്നതിന് ഇന്ത്യ എല്ലാ മേഖലകളിലും പ്രവര്‍ത്തിക്കുന്നുവെന്ന് വിദേശകാര്യമന്ത്രി ഊന്നിപ്പറഞ്ഞത്.
കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷണര്‍ ഗോപാല്‍ ബഗ്ലേയും പാര്‍ലമെന്റില്‍ സന്നിഹിതനായിരുന്നു. ഭക്ഷ്യസുരക്ഷ, ഊര്‍ജ സുരക്ഷ, കറൻസി പിന്തുണ, ദീര്‍ഘകാല നിക്ഷേപം എന്നീ നാല് പ്രധാന മേഖലകളിലൂടെ ഉഭയകക്ഷി ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.