ചൈനയില്‍ പ്രളയം: 60,000 പേരെ ഒഴിപ്പിച്ചു
ചൈനയിലെ ഗ്വാങ്ഡോങ് പ്രവിശ്യയില്‍ മഴയെ തുടർന്നുണ്ടായ പ്രളയത്തില്‍ വ്യാപക നാശനഷ്ടം. 3 പേർ മരിച്ചു. 11 പേരെ കാണാതായി.
60,000 പേരെ ഒഴിപ്പിച്ചു. മേഖലയിലെ നദികള്‍ കരകവിഞ്ഞത് ദുരിതത്തിന്റെ വ്യാപ്തി കൂട്ടി. പ്രവിശ്യയുടെ തലസ്ഥാനമായ ഗ്വാങ്ഷൂവും ഷാവോഗ്വാൻ, ഹെയുവാൻ പട്ടണങ്ങളും പ്രളയ ബാധിത മേഖലകളില്‍ ഉള്‍പ്പെടുന്നു. ശനിയാഴ്ച 11.6 ലക്ഷം വീടുകളില്‍ വൈദ്യുതി ബന്ധം നഷ്ടമായെങ്കിലും 80 ശതമാനവും ഇന്നലെ പുനഃസ്ഥാപിച്ചു.
ഗ്വാങ്ഷൂ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനങ്ങള്‍ റദ്ദാക്കി. പേള്‍ നദി അഴിമുഖത്തിന് ചുറ്റുമുള്ള താഴ്ന്ന പ്രദേശമായ ഗ്വാങ്ഡോങ് ചൈനയിലെ ഏറ്റവും ജനസാന്ദ്രതയുള്ള ഇടങ്ങളില്‍ ഒന്നാണ്.