റഷ്യയില്‍ മഞ്ഞുരുകി ജലനിരപ്പുയര്‍ന്ന് അണക്കെട്ട് തകര്‍ന്നു; ആളുകളെ ഒഴിപ്പിക്കുന്നു
മഞ്ഞ് ഉരുകി ജലനിരപ്പ് ഉയർന്നതിന് പിന്നാലെ അണക്കെട്ട് തകർന്നു. റഷ്യയിലെ ഓറിണ്‍ബർഗ് മേഖലയിലാണ് സംഭവം.
പർവ്വത നഗരമെന്ന് പേരുകേട്ട ഓർസ്കിലെ അണക്കെട്ടിന്റെ ഒരു ഭാഗമാണ് തകർന്നത്. ക്രമാതീതമായി മഞ്ഞ് ഉരുകിയതോടെ അപ്രതീക്ഷിത ജലപ്രവാഹമാണ് ഉറല്‍ നദിയിലുണ്ടായത്. ഇതാണ് മണ് നിർമ്മിതമായ അണക്കെട്ട് തകരാനിടയാക്കിയത്.
വലിയ യന്ത്രഭാഗങ്ങള്‍ ഉപയോഗിച്ച് അണക്കെട്ടിന്റെ തകർന്ന ഭാഗങ്ങള്‍ ഉയർത്താനുള്ള ശ്രമത്തിലാണ് അധികൃതരുള്ളത്. ഇതിനിടെ വെള്ളം കുതിച്ചെത്തിയതോടെ പ്രളയക്കെടുതിയിലായ യുറാല്‍ പർവ്വത മേഖലയില്‍ നിന്നും അടിയന്തരമായി ആളുകളെ ഒഴിപ്പിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. നേരത്തെ ഒറിണ്‍ബർഗ് മേഖലയില്‍ മഞ്ഞുരുകുന്നത് മൂലം പ്രളയ മുന്നറിയിപ്പ് നല്‍കിയിരുന്നു. വെള്ളപ്പൊക്ക മേഖലയില്‍ നാലായിരം വീടുകളും പതിനായിരത്തോളം താമസക്കാരുമാണ് ഉള്ളത്.