വ്യോമാക്രമണം നടത്തിയിട്ടും ഹൂതികളെ മെരുക്കാനായില്ല; ചെങ്കടൽ വഴിയുള്ള കപ്പൽ ഗതാഗതം നിർത്തി വെച്ച് അമേരിക്ക

യമനിലെ ഹൂതി വിമതര്‍ നടത്തിയ ആക്രമണങ്ങളെ തുടര്‍ന്ന് അമേരിക്കന്‍ കപ്പലുകളില്‍ നാലില്‍ മൂന്ന് ഭാഗവും ചെങ്കടല്‍ വഴിയുള്ള സമുദ്രപാത ഒഴിവാക്കി പോകുന്നു എന്നതാണ് പുതിയ റിപ്പോർട്ടുകൾ. ഇപ്പോള്‍ കപ്പലുകളെല്ലാം തന്നെ മധ്യേഷ്യയിലെ പ്രധാന കപ്പല്‍ പാതയായ സൂയസ് കനാല്‍ വഴിയുള്ള യാത്ര ഒഴിവാക്കി ആഫ്രിക്കയുടെ തെക്കേ അറ്റം വഴി സഞ്ചരിക്കാന്‍ നിര്‍ബന്ധിതരായെന്ന് അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ചൂണ്ടിക്കാണിക്കുന്നു. ഷിപ്പിംഗിന്റെ എഴുപത്തിയഞ്ച് ശതമാനവും ആഫ്രിക്കയുടെ തെക്കന്‍ തീരം ചുറ്റി സഞ്ചരിച്ചാണ് പോകുന്നതെന്ന് മൈക്ക് വാള്‍ട്ട്സ്, സിബിഎസിന്റെ ‘ഫേസ് ദി നേഷന്‍’ പരിപാടിയില്‍ പറഞ്ഞു.
ജനുവരിയില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതിനുശേഷം ആദ്യമായി ഇറാന് പിന്തുണയുള്ള ഹൂതി വിമതര്‍ക്കെതിരെ അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങളില്‍ ഹൂതി മിസൈല്‍ പദ്ധതിയുടെ തലവന്‍ ഉള്‍പ്പെടെയുള്ള ‘പ്രധാന നേതാക്കളെ ഇല്ലാതാക്കി എന്നും വാള്‍ട്ട്സ് പറഞ്ഞു.
ഹൂതികളുടെ ആശയവിനിമയ കേന്ദ്രങ്ങള്‍, ആയുധ ഫാക്ടറികള്‍, അവരുടെ ഡ്രോണ്‍ നിര്‍മ്മാണ സൗകര്യങ്ങള്‍ എന്നിവ തകര്‍ത്തെറിഞ്ഞെന്ന് മൈക്ക് വാള്‍ട്ട്സ് അവകാശപ്പെടുന്നു. ലോകത്തിലെ ഏറ്റവും നിര്‍ണായകമായ കടല്‍ പാതകളില്‍ ഒന്ന് അടച്ചുപൂട്ടാനാണ് ബൈഡന് ഭരണകൂടം ശ്രമിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. ഹൂതികള്‍ക്കെതിരെ ‘സാധാരണ ആക്രമണങ്ങള്‍’ അതായത് വളരെ ചെറിയ ആക്രമണങ്ങൾ മാത്രമാണ് ബൈഡന് ഭരണകൂടം നടത്തിയിച്ചുള്ളതെന്നും വാള്‍ട്ട്സ് കുറ്റപ്പെടുത്തി.
‘യെമനില്‍ എല്ലാ ദിവസവും രാവും പകലും ഇറാന് പിന്തുണയുള്ള ഹൂതി കേന്ദ്രങ്ങളുടെ ഒന്നിലധികം സ്ഥലങ്ങളില്‍ അമേരിക്കന്‍ സൈന്യം ഇപ്പോൾ ആക്രമണം നടത്തുന്നുണ്ടെന്ന് അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥന് പറയുന്നു.
LSEG ഷിപ്പിംഗ് റിസര്‍ച്ച് പ്രകാരം, ആഫ്രിക്കയുടെ തെക്കേ അറ്റത്ത് ചുറ്റി സഞ്ചരിക്കുന്നത് യൂറോപ്പിനും ഏഷ്യയ്ക്കും ഇടയില്‍ ഒരു കപ്പല്‍ കടന്നുപോകാന്‍ എടുക്കുന്ന സമയം ഇരട്ടിയാക്കുമെന്ന് കണക്കാക്കപ്പെടുന്നു, ഇത് ഏകദേശം 1 മില്യണ്‍ ഡോളര്‍ ചെലവ് വര്‍ദ്ധിപ്പിക്കുന്നു.
ഇസ്രയേല്‍ ഗാസ യുദ്ധം ആരംഭിച്ചതുമുതല്‍ പലസ്തീനികള്‍ക്കുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് ചെങ്കടൽ വഴി സഞ്ചരിക്കുന്ന അമേരിക്കയുടെയും ഇസ്രയേലിന്റെയും കപ്പലുകളെ തങ്ങൾ ലക്ഷ്യം വെച്ചിട്ടുണ്ട് എന്നാണ് ഹൂതികള്‍ പറയുന്നത്. ഇതിനെതിരായ നീക്കം എന്ന നിലയിൽ, യെമനില്‍ അമേരിക്ക നടത്തിയ ബോംബാക്രമണങ്ങളില്‍ 50 ലധികം പേര് കൊല്ലപ്പെട്ടതായും ഹൂതികള്‍ അറിയിച്ചിരുന്നു.
വടക്കന്‍ ചെങ്കടലിലെ യുഎസ്എസ് ഹാരി എസ് ട്രൂമാന് വിമാനവാഹിനിക്കപ്പലിനു നേരെ മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചതായി കഴിഞ്ഞ ദിവസവും ഹൂതികള്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ആ ആക്രമണങ്ങള്‍ പരാജയപ്പെട്ടുവെന്നാണ് എന്‍ബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഹൂതികളുടെ വിഷയം സംസാരിച്ചിരുന്നു. ഹൂതികള്‍ക്കെതിരായ ‘സൈനിക നടപടികളിലൂടെ ചെങ്കടലില്‍ നാവിഗേഷന്‍ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ ദൃഢനിശ്ചയം’ റൂബിയോ ‘അറിയിച്ചു എന്നാണ് റിപ്പോർട്ടുകൾ. കൂട്ടത്തിൽ ‘ഇസ്രയേലിനുള്ള അമേരിക്കന്‍ പിന്തുണ’ ആവര്‍ത്തിച്ചു ഉറപ്പിക്കുകയും ചെയ്തെന്നാണ് പറയുന്നത്.