അഫ്ഗാനിസ്ഥാനില് ഭൂചലനം; 4.2 രേഖപ്പെടുത്തി
Posted On February 21, 2024
0
403 Views

അഫ്ഗാനിസ്ഥാനില് ഭൂചലനം. അന്താരാഷ്ട്ര സമയം ഇന്ന് പുലര്ച്ചെ 04.17ഓടെയാണ് റിക്ടര് സ്കെയിലില് 4.2 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. 10 കിലോമീറ്റര് ചുറ്റളവില് ചലനത്തിന്റെ പ്രകമ്ബനം അനുഭവപ്പെട്ടു.
അഫ്ഗാനിസ്ഥാനില് 24 മണിക്കൂറിനിടെ ഉണ്ടാകുന്ന രണ്ടാമത്തെയും മൂന്ന് ദിവസത്തിനിടെയുള്ള മൂന്നാമത്തെയും ഭൂചലനമാണിത്. ഇന്നലെ റിക്ടര് സ്കെയിലില് 4.7 രേഖപ്പെടുത്തിയ ചലനം ഫൈസാബാദില് അനുഭവപ്പെട്ടിരുന്നു. ഞായറാഴ്ച വൈകിട്ടും ഭൂചലനം സംഭവിച്ചിരുന്നു. ഇത് റിക്ടര് സ്കെയിലില് 5.1 രേഖപ്പെടുത്തി.