അഫ്ഗാനിസ്ഥാനില്‍ കനത്ത വെള്ളപ്പൊക്കം; ബഗ്ലാൻ പ്രവിശ്യയില്‍ 50 പേര് മരിച്ചു

വടക്കൻ അഫ്ഗാനിസ്ഥാനിലെ ബഗ്ലാൻ പ്രവിശ്യയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 50 പേർ മരിച്ചു. രണ്ടായിരത്തോളം വീടുകളും മൂന്ന് പള്ളികളും നാല് സ്കൂളുകളും പൂർണ്ണമായും തകർന്നതായാണ് റിപ്പോർട്ട്.
പ്രദേശത്ത് ദിവസങ്ങളായി പെയ്യുന്ന കനത്തയാണ് വെള്ളപ്പൊക്കത്തിലേക്ക് നയിച്ചത്. നിരവധി പേരെ കാണാതായതിനാല്‍ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് പ്രകൃതി ദുരന്ത നിവാരണ പ്രവിശ്യ ഡയറക്ടർ എദയത്തുള്ള ഹംദർദ് പറഞ്ഞു. ദുരിതബാധിത പ്രദേശങ്ങളിലേക്ക് ഭക്ഷണവും മറ്റ് സഹായങ്ങളും എത്തിക്കുന്നതിനായി രക്ഷാസംഘത്തെ അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അഫ്ഗാൻ തലസ്ഥാനമായ കാബൂളും വെള്ളപ്പൊക്കത്തിന്റെ കെടുതികള്‍ അനുഭവിക്കുകയാണ്. കഴിഞ്ഞ ഏപ്രിലിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും രാജ്യത്ത് 70 പേർ മരിച്ചിരുന്നു. അന്ന് കനത്ത കൃഷിനാശത്തോടൊപ്പം 2500 ലധികം മൃഗങ്ങളെ കൊല്ലപ്പെടുകയും ചെയ്തു.