സിംഗപ്പൂര്‍ കപ്പലിന് നേരെ ഹൂതികളുടെ ആക്രമണം; തിരിച്ചടിച്ച് അമേരിക്ക
ഹൂതികള്‍ക്ക് ശക്തമായ തിരിച്ചടി നല്കി അമേരിക്ക. സിംഗപ്പൂരിന്റെ മെഴ്സക്ക് കണ്ടെയ്നര്‍ വെസലിന് നേരെ നടന്ന ആക്രമണത്തിന് പകരമായാണ് 3 ഹൂതി ബോട്ടുകള്‍ തകര്‍ക്കുകയും 10 പേരെ വധിക്കുകയും ചെയ്തത്.
ഞായറാഴ്ച പ്രാദേശിക സമയം 3.30ഓടെയായിരുന്നു ആക്രമണം. ചെങ്കടല്‍ വഴി കടന്നുപോവുകയായിരുന്ന സിംഗപ്പൂര്‍ പതാകയുള്ള കപ്പലിന് നേരെയാണ് ഹൂതികള്‍ ആക്രമണം നടത്തിയത്. കപ്പലില്‍ നിന്ന് സന്ദേശം ലഭിച്ച ഉടനെ അമേരിക്കൻ സുരക്ഷാ സൈന്യമായ യുഎസ് സെൻട്രല്‍ കമാന്റ് മസാക്കിന്റെ സുരക്ഷാ ടീമുമായി ചേര്‍ന്ന് ആക്രമണം നടത്തി.
48 മണിക്കൂര്‍ നേരത്തേക്ക് ചെങ്കടലിലൂടെയുള്ള എല്ലാവിധ ചരക്ക് ഗതാഗതങ്ങളും താത്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്. ചെങ്കടല്‍ വഴി വൻകിട ഷിപ്പിംഗ് കമ്പനികളുടെ കപ്പലുകള്‍ക്ക് പോകാനുള്ള അനുമതി നല്‍കുമെന്ന് പറഞ്ഞിരുന്നെങ്കിലും, സ്ഥിതിഗതികള്‍ രൂക്ഷമായതോടെ വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കാനായിട്ടില്ലെന്നാണ് അമേരിക്കൻ സഖ്യകക്ഷികള്‍ പറയുന്നത്.
മെര്സക്കിന് നേരെ നടന്ന രണ്ടാമത്തെ ആക്രമണമാണിത്. 14000 ത്തോളം കണ്ടെയ്നറുമായി സിങ്കപ്പൂരില്‍ നിന്നും യാത്ര തിരിച്ച കപ്പലായിരുന്നു മെഴ്സക്ക്. ശനിയാഴ്ച യെമന്‍ സമീപം 55 നോട്ടിക്കല്‍ മൈലിന് സമീപത്തുവച്ചായിരുന്നു കപ്പലിന് നേരെ ആക്രമണം നടന്നത്. മസാക്കിന് കാര്യമായ കേടുപാടില്ലെന്നും യാത്ര പുനരാരംഭിക്കുമെന്നും കപ്പലിന്റെ അധികൃതര്‍ അറിയിച്ചു.