വന് തീപിടിത്തം; ധാക്ക വിമാനത്താവളം അടച്ചു
Posted On October 19, 2025
0
4 Views

തീപിടിത്തം ഉണ്ടായതിനെ തുടര്ന്ന് ബംഗ്ലാദേശിൽ ധാക്ക വിമാനത്താവളം അടച്ചു. കാര്ഗോ വിഭാഗത്തിലാണ് തീപിടുത്തമുണ്ടായത്. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ഹസ്രത്ത് ഷാജലാല് ഇന്റര്നാഷണല് എയര്പോര്ട്ടിലാണ് തീപിടിത്തം. ആളപായം ഉണ്ടായിട്ടില്ലെന്നാണ് വിവരം.
28 ഫയര് യൂണിറ്റുകളാണ് സ്ഥലത്ത് രക്ഷാപ്രവര്ത്തനം നടത്തുന്നത്. തീപിടുത്തം നിയന്ത്രണ വിധേയനാക്കിയെന്ന് എയര്പോര്ട്ട് വക്താവ് വ്യക്തമാക്കുന്നു. ഇന്നലെ ഉച്ചക്ക് രണ്ടരയോടെയാണ് ഗേറ്റ് നമ്പര് 8 ല് നിന്നും പുക ഉയരുന്നത്. പിന്നീടത് പടരുകയായിരുന്നു.