പാക് തെരഞ്ഞെടുപ്പില്‍ എതിരാളികളെ ഞെട്ടിച്ച് ഇമ്രാൻ്റെ പാര്‍ട്ടി’; അക്രമങ്ങളില്‍ 12 മരണം
പൊതുതെരഞ്ഞെടുപ്പില്‍ ഇമ്രാൻ ഖാൻ്റെ പാർട്ടിയായ തെഹ്രിക്- ഇ – ഇൻസാഫ് പാർട്ടിക്ക് കുതിപ്പ്. 41 ഇടങ്ങളില്‍ നവാസ് ഷെരീഫിന്റെ PML N ലീഡ് നേടിയെന്നും റിപ്പോർട്ടുകള്‍. 184 സീറ്റുകളിലെ ഫലം വന്നപ്പോള്‍ 114 ഇടത്ത് സ്വതന്ത്രരസ്ഥാനാർഥികള്‍ക്ക് ലീഡ് നേടാനായെന്ന് പിടിഐ അവകാശപ്പെട്ടു.
പാർട്ടി ചിഹ്നനമായ ക്രിക്കറ്റ് ബാറ്റ് വിലക്കിയതിനാല്‍ സ്വതന്ത്രരായാണ് ഇമ്രാൻ്റെ പാർട്ടി മത്സരിക്കാനിറങ്ങിയത്. പാകിസ്താനില്‍ മൊബൈല്‍ സേവനങ്ങള്‍ ഭാഗീകമായി പുനരാരംഭിച്ചു. തെരഞ്ഞെടുപ്പിൻ്റെ വ്യക്തമായ വിവരങ്ങള്‍ ഇന്ന് ഉച്ചയ്ക്ക് മുൻപ് പുറത്തുവന്നേക്കും. ഔദ്യോഗിക ഫല പ്രഖ്യാപനം രണ്ടാഴ്ചയ്ക്ക് ശേഷമായിരിക്കും.വ്യാഴാഴ്ച രാവിലെ എട്ടുമണിക്ക് തുടങ്ങിയ പോളിങ് വൈകുന്നേരം അഞ്ചുമണിവരെ തുടർന്നു.