അഫ്ഗാനിസ്ഥാൻ ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി ഇന്ത്യ 21 ടൺ ദുരിതാശ്വാസ വസ്തുക്കൾ എത്തിച്ചു

കിഴക്കൻ അഫ്ഗാനിസ്ഥാനിൽ വാരാന്ത്യത്തിൽ ഉണ്ടായ വിനാശകരമായ ഭൂകമ്പത്തെത്തുടർന്ന് കാബൂളിലേക്ക് 21 ടൺ മാനുഷിക സഹായം ഇന്ത്യ വ്യോമമാർഗം എത്തിച്ചു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ചൊവ്വാഴ്ച ഓപ്പറേഷൻ സ്ഥിരീകരിച്ചു.
“ഇന്ത്യയുടെ ഭൂകമ്പ സഹായം കാബൂളിൽ വിമാനമാർഗം എത്തി. പുതപ്പുകൾ, ടെന്റുകൾ, ശുചിത്വ കിറ്റുകൾ, ജലസംഭരണ ടാങ്കുകൾ, ജനറേറ്ററുകൾ, അടുക്കള പാത്രങ്ങൾ, പോർട്ടബിൾ വാട്ടർ പ്യൂരിഫയറുകൾ, സ്ലീപ്പിംഗ് ബാഗുകൾ, അവശ്യ മരുന്നുകൾ, വീൽചെയറുകൾ, ഹാൻഡ് സാനിറ്റൈസറുകൾ, ജലശുദ്ധീകരണ ടാബ്ലെറ്റുകൾ, ORS സൊല്യൂഷനുകൾ, മെഡിക്കൽ ഉപഭോഗവസ്തുക്കൾ എന്നിവയുൾപ്പെടെ 21 ടൺ ദുരിതാശ്വാസ വസ്തുക്കൾ ഇന്ന് വിമാനമാർഗം എത്തിച്ചു.”എക്സിൽ അദ്ദേഹം പോസ്റ്റ് ചെയ്തു.
“ഇന്ത്യ തുടർന്നും സ്ഥിതിഗതികൾ നിരീക്ഷിക്കുകയും വരും ദിവസങ്ങളിൽ കൂടുതൽ മാനുഷിക സഹായം അയയ്ക്കുകയും ചെയ്യും.” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.